മാന്ദ്യം പരിഹരിക്കാനെന്ന പേരിൽ ഖജനാവ്‌ കോർപറേറ്റുകൾക്ക്‌ തുറന്നിട്ടു: യെച്ചൂരി | National | Deshabhimani
മുംബൈ > മാന്ദ്യം പരിഹരിക്കാനെന്ന പേരിൽ  ഖജനാവ് കൊള്ളയടിക്കാൻ കോർപറേറ്റുകൾക്ക് സർക്കാർ അവസരം നൽകുകയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.  രണ്ടു ലക്ഷത്തിപതിനയ്യായിരം കോടിരൂപയുടെ നികുതിയിളവാണ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ കോർപറേറ്റുകൾക്ക് നൽകിയത്‌.  

ഖജനാവിലെ പണം ജനക്ഷേമ   നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണം. മഹാരാഷ്ട്ര നിയമസഭാതെരഞ്ഞെടുപ്പിൽ മുംബൈ അന്ധേരി വെസ്റ്റ് മണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥി മലയാളിയായ കെ നാരായണന്റെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാർക്ക് തൊഴിൽ ഉറപ്പുവരുത്താൻ നേരിട്ടുള്ള നടപടികളുണ്ടാകണം. എങ്കിലേ ജനങ്ങളുടെ വാങ്ങൽശേഷി വർധിച്ച്‌ കമ്പോളം സജീവമായി മാന്ദ്യത്തെ മറികടക്കാനാവൂ. മോഡി സർക്കാരിന്റെ കീഴിൽ   ന്യൂനപക്ഷങ്ങൾക്ക് നേരെ ആൾക്കൂട്ട അക്രമങ്ങൾ പടരുകയാണ്.  കോർപറേറ്റ് പ്രീണനവും മറുഭാഗത്ത് വർഗീയ ധ്രുവീകരണവും നടത്തുന്ന കേന്ദ്രത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിൽ മതേതര ശക്തികളെയെല്ലാം കൂട്ടിയോജിപ്പിച്ച്‌ പോരാട്ടം ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.