മാധ്യമപ്രവർത്തകന് നേരെ വനിതാ പൊലീസുകാരിയുടെ അസഭ്യവർഷം; മാനസികപ്രശ്നങ്ങളുണ്ടെന്ന്‌ ഉന്നത ഉദ്യോഗസ്ഥർ


തിരുവനന്തപുരത്ത് നിയമസഭയുടെ മുന്നിൽ വച്ച് മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥ. ജയ്ഹിന്ദ് ടിവിയിലെ ക്യാമാറാമാനെ പൊലീസുകാരി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും തെറി വിളിക്കുന്നതും ക്യാമറ നശിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം പൊലീസുകാരിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന്‌ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. അസുഖത്തെ തുടർന്ന് ഏറെ നാള്‍ ചികിത്സയലായിരുന്നുവെന്നും തിരികെ ജോലിയിൽ പ്രവേശിച്ചപ്പോൾ പ്രശ്നങ്ങളൊന്നുമില്ലാത്തിലാണ് നിയമസഭക്കുമുന്നിൽ ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നുമാണ് വിശദീകരണം. ഇവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിവരങ്ങളുണ്ട്. 

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.