മഹാരാഷ്ട്ര: ഗവർണറുടെ നിലപാടിൽ പ്രതിഷേധം | National | Deshabhimani
ന്യൂഡൽഹി >  മഹാരാഷ്ട്രയിൽ ഏറ്റവും വലിയ കക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാതെ കുതിരക്കച്ചവടത്തിന്‌ സമയംനൽകുന്ന ഗവർണർ ഭഗത്‌സിങ്‌ കോശ്‌യാരിയുടെ നിലപാടിൽ പ്രതിഷേധം. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ എന്തുകൊണ്ട്‌ ക്ഷണിക്കുന്നില്ലെന്ന്‌ എൻസിപി അധ്യഷൻ ശരദ്‌പവാർ ചോദിച്ചു. ഭരണഘടന വിദഗ്‌ധരും ഗവർണറുടെ  നിലപാട്‌ ചോദ്യം ചെയ്യുന്നു. സർക്കാർ രൂപീകരിക്കാൻ ആരും അവകാശവാദം ഉന്നയിച്ചില്ലെങ്കിലും ഏറ്റവും വലിയ കക്ഷിയെ ക്ഷണിച്ച്‌ ജനാധിപത്യസർക്കാർ രൂപീകരണത്തിനു ശ്രമിക്കേണ്ടത്‌ ഗവർണറുടെ ഉത്തരവാദിത്തമാണ്‌. 

105 അംഗങ്ങളുള്ള ബിജെപിയാണ്‌ ഏറ്റവും വലിയ ഒറ്റകക്ഷി. ഇപ്പോൾ സർക്കാർ രൂപീകരിച്ചാൽ ബിജെപിക്ക്‌ ഭൂരിപക്ഷം തെളിയിക്കാനാവില്ല. പിന്നീട്‌ തൊട്ടടുത്ത കക്ഷിക്ക്‌ അവസരം നൽകേണ്ടിവരും. ശിവസേന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ബിജെപിക്ക്‌ സഹിക്കാൻ കഴിയുന്നതല്ല.

സംസ്ഥാനത്ത്‌ തൽക്കാലം രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനും ഭൂരിപക്ഷം തട്ടിക്കൂട്ടാൻ ബിജെപിക്ക്‌ സമയം നൽകാനുമാണ്‌ നീക്കം. ശനിയാഴ്‌ച വൈകിട്ട്‌ നാല്‌ വരെയാണ്‌ നിയമസഭയുടെ കാലാവധി. ഇതു കഴിഞ്ഞ്‌ സർക്കാർ രൂപീകരണം നീണ്ടുപോയാൽ ഭരണഘടന പ്രതിസന്ധിയാകും. അതുവഴി രാഷ്ട്രപതി ഭരണത്തിലേക്ക്‌ സംസ്ഥാനം നീങ്ങാം.

ഉത്തരാഖണ്ഡ്‌ മുൻമുഖ്യമന്ത്രിയും ബിജെപി മുൻ ദേശീയ ഉപാധ്യക്ഷനും ആർഎസ്‌എസ്‌ നേതാവുമായിരുന്നു കോശ്‌യാരി.

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.