മഹാരാഷ്ട്രയിൽ കരുത്ത്‌ കാട്ടാൻ സിപിഐ എം | National | Deshabhimani
ന്യൂഡൽഹി > കർഷകപ്രശ്‌നങ്ങൾ ഉയർത്തി ചരിത്രത്തിൽ ഇടംപിടിച്ച ലോങ്മാർച്ച്‌ ഉൾപ്പെടെയുള്ള  പ്രതിഷേധങ്ങൾക്ക്‌ നേതൃത്വം നൽകിയ സിപിഐ എം മഹാരാഷ്ട്രയിൽ ജനവിധി തേടുന്നത്‌ സാധാരണക്കാരുടെയും കർഷകരുടെയും തൊഴിലാളികളുടെയും പിൻബലത്തിൽ. എട്ട്‌ നിയമസഭാ മണ്ഡലത്തിലേക്കാണ്‌ സിപിഐ എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്‌.

സോലാപുർ സെൻട്രൽ: നരസയ്യ ആദം, കൽവാൻ (എസ്‌ടി): ജെ പി ഗാവിത്‌, നാസിക്ക്‌ വെസ്‌റ്റ്‌: ഡോ. ഡി എൽ കരാദ്‌, ദഹാനു (എസ്‌ടി): വിനോദ്‌ നിക്കോലെ, ഷഹാദ (എസ്‌ടി): ജയ്‌സിങ് മാലി, പർതുർ: സരിതാഖണ്ഡാരെ, ഷാഹാപുർ(എസ്‌ടി): കൃഷ്‌ണ ഭാവർ, അന്ധേരി വെസ്‌റ്റ്‌: കെ നാരായണൻ  എന്നിവരാണ്‌ സിപിഐ എം സ്ഥാനാർഥികൾ.

ബിജെപി–-ശിവസേന സഖ്യത്തെ പരാജയപ്പെടുത്തുക, ഇടതുപക്ഷപാർടികളുടെ കരുത്ത്‌ വർധിപ്പിക്കുക, മഹാരാഷ്ട്രയിൽ മതേതരസർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ നടത്തുക തുടങ്ങിയവയാണ്‌ സിപിഐ എം ലക്ഷ്യമിടുന്നത്‌. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ജനറൽ സെക്രട്ടറിയും പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളുമുൾപ്പെടെ ദേശീയ നേതാക്കളും സജീവമായി രംഗത്തുണ്ട്‌.

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.