മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസാനദിനം നാളെ; കുതിരക്കച്ചവടത്തിനൊരുങ്ങി ബിജെപി; നിലപാട് കടുപ്പിച്ച് ശിവസേന l KAIRALINEWSONLINE.COM |


രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസാന ദിനം നാളെ സഖ്യകക്ഷിയായ ശിവസേനയുമായി സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ഇതുവരെ ധാരണയിലെത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല.

അതേസമയം ശിവസേനയും വിട്ടുവീഴ്ച്ചകള്‍ക്കൊന്നും തന്നെ തയ്യാറായിട്ടില്ല. ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ എന്‍സിപിക്കൊപ്പം നില്‍ക്കുമെന്ന് ശിവസേന നിലപാടെടുത്തിരുന്നു.

കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ശിവസേന മന്ത്രിമാരെ പിന്‍വലിച്ച് എന്‍സിപിയുമായി സഖ്യമുണ്ടാക്കാമെന്ന ഉപാധിയും ശിവസേനയ്ക്ക് മുന്നിലുണ്ട്.

അതേസമയം കുതിരക്കച്ചവടം വഴി ശിവസേനയിലെ എംഎല്‍എമാരില്‍ ചിലരെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടാക്കാനും ബിജെപി ശ്രമിക്കുന്നുണ്ട് ഈ നിലപാട് ബിജെപി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതാണ്.

സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ തിരക്കിട്ട ചര്‍ച്ചകളാണ് മൂന്ന് രാഷ്ട്രീയ കക്ഷികളും നടത്തുന്നത്‌

Credits : Kairali NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.