മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവൽകരിക്കാന്‍ ശ്രമിക്കുമെന്ന്‌ എന്‍സിപി വക്താവ്; 12ന് എംഎല്‍എമാരുടെ യോഗം | National | Deshabhimani
മുംബൈ >  മഹാരാഷ്ട്രയില്‍ എന്‍സിപി കോണ്‍ഗ്രസുമായി ചേർന്ന്‌  സര്‍ക്കാര്‍ രൂപവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന്‌ സൂചിപ്പിച്ച്‌ എന്‍സിപി വക്താവ് നവാബ് മാലിക്ക്. ബിജെപിയും ശിവസേനയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപവൽക്കരിക്കുകയാണെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്നും എന്നാൽ അവര്‍ സര്‍ക്കാര്‍ രൂപവൽക്കരിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ശ്രമിക്കുമെന്നും നവാബ് മാലിക്ക് പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് എംഎല്‍എമാരുടെ യോഗം നവംബര്‍ 12ന് വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും നവാബ് മാലിക്ക് വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു.

സര്‍ക്കാര്‍ രൂപവൽകരണത്തിന് ബിജെപിയെ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി കഴിഞ്ഞദിവസം ക്ഷണിച്ചിരുന്നു. 288 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 145 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. എന്നാല്‍ ബിജെപിക്ക്‌ 105എംഎൽഎമാർ മാത്രമാണുള്ളത്‌.  മുഖ്യമന്ത്രിപദത്തില്‍നിന്ന് രാജിവെച്ച ശേഷം ബിജെപി നേതാവ്‌ ദേവേന്ദ്ര ഫഡ്‌നവിസ് നടത്തിയ പത്രസമ്മേളനത്തില്‍ ശിവസേനയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്.

 

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.