മഴക്കാലമല്ലേ, ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ…മഴക്കാലത്ത് പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാം. പനി, ജലദോഷം, ചുമ, വയറിളക്കം ഇങ്ങനെ നിരവധി അസുഖങ്ങൾ വരാം.  അതില്‍ ആമാശയരോഗങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഭക്ഷണത്തിലൂടെയാണ് കൂടുതൽ അസുഖങ്ങളും പിടിപെടുന്നതും. അതിനാല്‍ മഴക്കാലത്ത് ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം  ശ്രദ്ധിക്കണം.  

ഒന്ന്…

മഴക്കാലമായാല്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഭക്ഷ്യവിഷബാധയ്ക്കുമുള്ള സാധ്യത വളരെ കൂടുതലാണ്. വഴിയോരങ്ങളിലേയും ഹോട്ടലുകളിലേയും ഭക്ഷണം പരമാവധി ഒഴിവാക്കുക.

രണ്ട്…

മഴക്കാലത്തെ അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പത്തിന്റെ അളവ് ദഹനത്തെ സാരമായി ബാധിക്കും. എണ്ണയില്‍ വറുത്ത ഭക്ഷണവും അമിതഭക്ഷണവും കടുത്ത ആമാശയപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

മൂന്ന്…

ശുദ്ധീകരിച്ച വെള്ളം മാത്രമേ കുടിക്കുന്നുള്ളു എന്ന് ഉറപ്പ് വരുത്താനും ശ്രദ്ധിക്കണം.

നാല്…

മഴക്കാലത്ത് ഗ്രീന്‍ ടീ, ലെമണ്‍ ടീ, തൈര്, പച്ചക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഭക്ഷണം പാകം ചെയ്യാന്‍ ഒലിവ് ഓയിലോ സണ്‍ഫ്‌ളവര്‍ ഓയിലോ ആണ് കൂടുതൽ നല്ലത്.

അഞ്ച്…

ധാരാളം വെള്ളം കുടിക്കുന്നതും ആവിയില്‍ വേവിച്ച പച്ചക്കറികള്‍ കഴിക്കുന്നതും മഴക്കാലത്ത് ആമാശയത്തെ സംരക്ഷിക്കാന്‍ സഹായിക്കും. ഇത്തരത്തിലുള്ള ചെറിയ മുന്‍കരുതലുകളിലൂടെ മഴക്കാലത്തെ രോ​ഗങ്ങൾ വരാതെ നോക്കാം.

 

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.