മലയാളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അറിയിപ്പ് നല്‍കാനൊരുങ്ങി വാരണാസി റെയില്‍വെ സ്റ്റേഷന്‍


വാരണാസി: വാരണാസി റെയില്‍വെ സ്റ്റേഷനില്‍ ഇനി ദക്ഷിണേന്ത്യന്‍ ഭാഷകളിലും അറിയിപ്പുകളുണ്ടാകും. തമിഴ്, മലയാളം, കന്നട, തെലുങ്ക് ഭാഷകളിലായിരിക്കും അറിയിപ്പ് നല്‍കുന്നത്. ഹിന്ദി അറിയാത്ത ദക്ഷിണേന്ത്യക്കാര്‍ക്ക് വേണ്ടിയാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്.

ദക്ഷിണേന്ത്യയില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് വാരണാസിയില്‍ എത്തുന്നത്. ഇവരില്‍ വലിയൊരു വിഭാഗത്തിനും ഹിന്ദി മനസിലാകാറില്ല. അതിനാല്‍ പലര്‍ക്കും ട്രെയിനില്‍ കയറാന്‍ സാധിക്കാത്ത അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. ആശയക്കുഴപ്പം ഒഴിവാക്കി അറിയിപ്പുകള്‍ വ്യക്തമായി മനസിലാക്കാനാണ് ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ ദക്ഷിണേന്ത്യന്‍ ഭാഷകളിലും അറിയിപ്പുകള്‍ നല്‍കാന്‍ വാരണാസി റെയില്‍വെ തീരുമാനിച്ചത്. നവംബര്‍ മാസം അവസാനത്തോടെ തന്നെ പദ്ധതി നടപ്പിലാകുമെന്നും അധികൃതർ അറിയിച്ചു.

ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ഒഡിയ, മറാത്തി, എന്നീ ഭാഷകളിലും അറിയിപ്പ് നല്‍കാനും ആലോചനയുണ്ട്. ഇത് അധികം വൈകാതെ നടപ്പിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Credits: JANAM TV



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.