മറിയം ത്രേസ്യയെ ഇന്ന്‌ വിശുദ്ധയാക്കും; വത്തിക്കാനിൽ ചടങ്ങ്‌ തുടങ്ങിതൃശൂർ > ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക മറിയം ത്രേസ്യയെ ഞായറാഴ്ച വിശുദ്ധയാക്കും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ച രാവിലെ പത്തിന്് (ഇന്ത്യൻ സമയം പകൽ 1.30) ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപനം നടത്തും. ചടങ്ങിൽ പങ്കെടുക്കാൻ മെത്രാന്മാരും ജനപ്രതിനിധികളും കുടംബാംഗങ്ങളുമടക്കം അഞ്ഞൂറിൽപ്പരം പേർ വത്തിക്കാനിലെത്തി. ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ സഹകാർമികനാകും.

മാള പുത്തൻചിറ ചിറമ്മൽ മങ്കിടിയാൻ തോമയുടെയും താണ്ടയുടെയും മകളായ മറിയം ത്രേസ്യ 1876ലാണ് ജനിച്ചത്. 1914ൽ പുത്തൻചിറയിൽ ഹോളി ഫാമിലി സന്യാസിനി സമൂഹം സ്ഥാപിച്ചു. ജാതിമത ഭേദമെന്യേ രോഗികൾക്കും പട്ടിണിപ്പാവങ്ങൾക്കും ആശ്രയമായിരുന്നു മറിയം. അവഗണന നേരിടുന്ന സ്ത്രീകൾക്കുവേണ്ടിയും പ്രവർത്തിച്ചു. ഇപ്പോൾ ഹോളിഫാമിലി സന്യാസിനി സമൂഹം ഒമ്പത്‌ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. 1926ലാണ്‌ മറിയം ത്രേസ്യ നിര്യാതയായത്‌. അൽഫോൻസാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, എവുപ്രാസ്യമ്മ എന്നിവർക്ക് പിന്നാലെയാണ്‌ മറിയം ത്രേസ്യയും വിശുദ്ധ പദവിയിലേക്ക്‌ ഉയരുന്നത്‌.


Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.