മനുഷ്യാവകാശ കമീഷൻ മുൻ അംഗം അഡ്വ.കെ ഇ ഗംഗാധരൻ അന്തരിച്ചു | Kerala | Deshabhimani


തലശേരി >  മനുഷ്യാവകാശകമീഷൻ മുൻ അംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. കെ ഇ ഗംഗാധരൻ (74) അന്തരിച്ചു. ധർമടത്തെ വീട്ടിൽ ഞായറാഴ‌്ച പുലർച്ചെയായിരുന്നു അന്ത്യം. അഴീക്കോടൻ രാഘവന്റെയും മീനാക്ഷിടീച്ചറുടെയും മകളുടെ ഭർത്താവാണ‌്.

തലശേരി ജില്ലാകോടതിയിൽ പബ്ലിക‌് പ്രോസിക്യൂട്ടറായിരുന്ന കെ ഇ ഗംഗാധരൻ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ‌് പൊതുരംഗത്ത‌് വന്നത‌്. കോടതിമാർച്ചുൾപ്പെടെ നിരവധി സമരങ്ങൾക്ക‌് നേതത്വം നൽകി. അടിയന്തരാവസ്ഥക്കാലത്ത‌് മിസ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. തലശേരി കലാപകാലത്ത‌് സമാധാനത്തിനായി രംഗത്തിറങ്ങിയവരിൽ കെ ഇ ഗംഗാധരനുമുണ്ടായിരുന്നു.

നിരവധികേസുകളിൽ സ‌്പെഷ്യൽപ്രോസിക്യുട്ടറായും പ്രവർത്തിച്ചു. സിപിഐ എം തലശേരി ടൗൺ ലോക്കൽകമ്മിറ്റി അംഗം, ലോയേഴ‌്സ‌് യൂനിയൻ ജില്ല ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചു.

പരേതരായ അനന്തൻമാസ‌്റ്ററുടെയും മാധവിയുടെയും മകനാണ‌്. ഭാര്യ: സുധ അഴീക്കോടൻ(സംസ്ഥാന ലൈബ്രറി കൗൺസിൽ എക‌്സിക്യൂട്ടീവംഗം, റിട്ട. ലൈബ്രേറിയൻ കണ്ണൂർ യൂനിവേഴ‌്സിറ്റി). മക്കൾ: രാഗിത്ത‌്, നിലോഷ. മരുമകൻ: വിശ്വജിത്ത‌്(കുവൈറ്റ‌്).

 സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എ എൻ ഷംസീർ എംഎൽഎ, അഡ്വ. പി ശശി,  എം സി പവിത്രൻ, കെ ശശിധരൻ, നഗരസഭ ചെയർമാൻ സി കെ രമേശൻ, പി എം പ്രഭാകരൻ,എൻ ആർ ബാലൻ എന്നിവർ അന്തിമോപചാരമർപ്പിച്ചു. കെ ഇ ഗംഗാധരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ എന്നിവർ അനുശോചിച്ചു.

 

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.