ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു


കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിക്ഷദ് കുവൈറ്റ്, ഫര്‍വ്വാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിഡികെ കുവൈറ്റ് കേരളാ ചാപ്റ്ററിന്റെ സഹകരണത്തോട് കൂടി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്വതന്ത്ര ഭാരതത്തിനായി രണാങ്കണത്തില്‍ നിണമണിഞ്ഞ ധീര ദേശാഭിമാനികള്‍ക്ക് പ്രണാമം അര്‍പ്പിച്ച് ജാബ്രിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് 2019 ആഗസ്റ്റ് 15 നു വൈകുന്നേരം 5 മുതല്‍ രാത്രി 8 മണി വരെയാണ് രക്തദാന ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെ പറയുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ, പേര്, ബ്ലഡ് ഗ്രൂപ്പ്, ഫോണ്‍ നമ്പര്‍, താമസ സ്ഥലം, വാഹന സൗകര്യം ആവശ്യമുണ്ടോ എന്നീ വിവരങ്ങള്‍, രതീഷ്:- 97186410, ജയശങ്കര്‍:-97487821, അജി ആലപുരം:-99763192, രാജേഷ് ആര്‍ ജെ:-98738016 എന്നീ നമ്പരുകളില്‍ വാട്‌സാപ്പ് സന്ദേശമായി അയച്ച് നല്‍കുകയോ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.