ബ്രെസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍, അഡ്മിന്‍സ് ഓഫ് ഹബ്ബ് കുവൈറ്റുമായി ചേര്‍ന്ന് ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറത്തിന്റെ സഹകരണത്തോടെ ബ്രെസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഡ്യു ഡ്രോപ്‌സ് പ്യുവര്‍ വാട്ടര്‍ സിസ്റ്റംസ് മുഖ്യ പ്രായോജകരായി സംഘടിപ്പിച്ച പരിപാടി ലോക കേരളസഭാംഗവും ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ടുമായ ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ അഡ്മിന്‍സ് ഓഫ് ഹബ്ബ് കുവൈറ്റ് ചെയര്‍പേഴ്‌സണ്‍ മീര അലക്‌സ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറത്തിനെ പ്രതിനിധീകരിച്ച് കുവൈറ്റ് കാന്‍സര്‍ കണ്‍ട്രോള്‍ സെന്ററിലെ ഡോക്ടര്‍ സുസോവന സുജിത് നായര്‍ പങ്കെടുത്ത് ക്ലാസ്സെടുക്കുകയും സ്‌ക്രീനിംഗ് ക്യാമ്പിന് നേതൃത്വം നല്‍കുകയും ചെയ്തു.

സാമൂഹ്യപ്രവര്‍ത്തക ഷൈനി ഫ്രാങ്ക്  മെഡിക്കല്‍ ക്യാമ്പ് കോര്‍ഡിനേറ്ററായിരുന്നു ചടങ്ങില്‍ ഡ്യു ഡ്രോപ്‌സ് പ്യുവര്‍ വാട്ടര്‍ സിസ്റ്റംസ് എം.ഡി, ബത്തര്‍ സി .എസ്, ഇന്‍ഡോ അറബ് കുവൈറ്റ് ചാപ്റ്റര്‍ സെക്രട്ടറി, ജീവ്‌സ് എരിഞ്ചേരി, ഷാജിത, അക്ബര്‍ കുളത്തൂപ്പുഴ, ഫുല്‍ ജിന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോക്ടര്‍  സുസോവന സുജിത് നായര്‍ & മെഡിക്കല്‍ ടീം, ഡ്യു ഡ്രോപ്‌സ് പ്യുവര്‍ വാട്ടര്‍ സിസ്റ്റംസ് എം.ഡി, ബത്തര്‍ സി .എസ് എന്നിവരെ മൊമെന്റോ നല്‍കി ആദരിച്ചു. വിവിധ സംഘടനകളില്‍ നിന്നുള്ള നിരവധി വനിതകള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഹംസാജി, ഹുസൈന്‍ എന്നിവര്‍ ക്യാമ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.