ബൊളീവിയന്‍ പ്രസിഡന്റ് രാജിവെച്ചു
സുക്രെ: ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയയുടെ പ്രസിഡന്റ് ഇവോ മൊറാലസ് രാജി വെച്ചു. ബൊളീവിയയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് നടപടി.

ഒക്ടോബര്‍ 20 നു നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മൊറാലസാണ് ജയിച്ചിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായിരുന്നില്ല. വോട്ടടെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റസ് നല്കിയ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താനാന്‍ തീരുമാനിച്ചതെന്ന് മൊറാലസ് അറിയിച്ചു. സുപ്രീം ഇലക്ഷന്‍ കോര്‍ട്ട് അഴിച്ചുപണിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.