പ്രവാസത്തിനിടയിലും മാതൃരാജ്യത്തിന്റെ ഓർമ്മകളുമായി ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷം അബുദാബിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .


അബുദാബി ഇന്ത്യൻ എംബസി അങ്കണത്തിൽ രാവിലെ എട്ട് മണിക്ക് ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി പതാകയുയർത്തിയതോടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമായി.രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം സ്ഥാനപതി വായിച്ചു.തുടർന്ന് എംബസി അങ്കണത്തിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനം നവദീപ് സിംഗ് സൂരി നിർവ്വഹിച്ചു.

വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക, സാംസ്കാരിക, വാണിജ്യ രംഗത്തെ പ്രമുഖരും സാധാരണക്കാരും തൊഴിലാളികളും വിവിധ സ്കൂൾ വിദ്യാർത്ഥികളുമെല്ലാം എംബസിയിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തു.ദേശഭക്തി ഗാനങ്ങൾ  അടക്കമുള്ള കലാപരിപാടികൾ അഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.അബുദാബി  ഇന്ത്യാ സോഷ്യൽ സെന്ററിലും മലയാളീ സമാജത്തിലും രാവിലെ പതാകയുയർത്തൽ ചടങ്ങ്  നടന്നു.പ്രവർത്തി ദിവസമായിരിന്നിട്ടും നൂറുകണക്കിന് പ്രവാസികളാണ് അബുദാബിയിലെ  സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായത്

Credits: JANAM TVSource link

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.