പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ ‘കരുണ’ സംഗീത വിരുന്ന്; ആദ്യ ടിക്കറ്റ് വാങ്ങിയത് മമ്മൂട്ടി | Music | Deshabhimani
പ്രളയ ദുരിത ബാധിതർക്ക് സഹായഹസ്തമാവാൻ സംഘടിപ്പിക്കുന്ന സംഗീത വിരുന്നിന്റെ ആദ്യ ടിക്കറ്റ് വാങ്ങി നടൻ മമ്മൂട്ടി. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ (KMF) കരുണ മ്യൂസിക് കൺസെർട്ടിന്റെ ആദ്യ ടിക്കറ്റ്‌ താര സാന്നിധ്യമുള്ള ചടങ്ങിൽ മമ്മൂട്ടി എറ്റുവാങ്ങി. നവംബർ ഒന്ന്, കേരളപ്പിറവി ദിനത്തിൽ, കൊച്ചി രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന പരിപാടിയിൽ രാജ്യത്തെ അൻപതോളം പ്രഗത്ഭ സംഗീതജ്ഞർ പങ്കെടുക്കുന്നു.

കൊച്ചി മ്യൂസിക് ഫെസ്റ്റിവലിന് മുന്നോടിയായി നടത്തുന്ന ഈ പരിപാടിയുടെ മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന ചെയ്യാനാണ് KMF ന്റെ തീരുമാനം.www.ticketcollector.in എന്ന വെബ്സൈറ്റിൽ ടിക്കറ്റ് ലഭ്യമാണ്.

സംഗീത വിരുന്നിൽ പങ്കെടുക്കുന്നത് ഇവരാണ്:

ശരത്ത്‌, ബിജിബാൽ, അനുരാധ ശ്രീരാം, സമീർ സി. ബിൻസി ആൻഡ്‌ ഗ്രൂപ്‌, ശ്രീവൽസൻ ജെ. മേനൊൻ, ഷഹ്‌ബാസ്‌ അമൻ , ജൈസൺ ജെ. നായർ , ഗോപി സുന്ദർ , ജാസി ഗിഫ്റ്റ്‌ , അൽഫോൺസ് ജോസഫ്‌ , ഷാൻ റഹ്മാൻ , റെക്സ്‌ വിജയൻ , രാഹുൽ രാജ്‌ , സിതാര , നജീം , സയനൊര , വിധു പ്രതാപ്‌ , പുഷ്പവതി , രൂപ രേവതി , അമൽ ആന്റണി , മീര റാം മോഹൻ, മഹേഷ്‌ രാഘവൻ , സൂരജ്‌ സന്തോഷ്‌ , വിഷ്ണു വിജയ്‌ , സുഷിൻ ശ്യാം , ആൻ ആമി , ദിവ്യ എസ്‌ മേനൊൻ , ഹരി ശങ്കർ , ജ്യോത്സ്ന, മിഥുൻ ജയരാജ്‌ , രാജലക്ഷ്മി , രഞ്ജിനി ജോസ് , സംഗീത ശ്രീകാന്ത്‌ , സിദ്ധാർത്ഥ്‌ മേനോൻ , സൗമ്യ , സുധീപ്‌ കുമാർ, വെസ്റ്റെൺ സ്റ്റ്രിങ്ങ്സ്‌ ബാൻഡ്‌ , ടർക്കിഷ്‌ ബാൻഡ്‌ , കരിന്തലക്കൂട്ടം , പ്രസീദ , ചക്രപാണി , രാജേഷ്‌ ചേർത്തല , നന്ദു കർത്ത , എബിൻ സാൽവിൻ തോമസ്‌ , അനിൽ ജോൺസൻ.

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.