പ്രളയക്കെടുതിയില്‍ വ്യാജപ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍; 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് സംസ്ഥാനത്ത് 27 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, സമൂഹ മാദ്ധ്യമങ്ങളിലൂടെ കുപ്രചാരണം നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവയാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമപരമായി നടപടികള്‍ സ്വീകരിക്കുമെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.