പ്രഥമ ട്രാൻസ്‌ജെൻഡർ കലോത്സവം : തിരുവനന്തപുരം ചാമ്പ്യന്മാർ | Kerala | Deshabhimaniതിരുവനന്തപുരം

പ്രഥമ ട്രാൻസ്‌ജെൻഡർ കലോത്സവത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്‌ കിരീടം. 44 പോയിന്റ്‌ നേടിയാണ്‌ ചാമ്പ്യന്മാരായത്‌. 29 പോയിന്റുമായി മലപ്പുറം  രണ്ടാംസ്ഥാനം സ്വന്തമാക്കി. 27 പോയിന്റുമായി കോട്ടയവും പാലക്കാടും മൂന്നാംസ്ഥാനം പങ്കിട്ടു.

സമാപനസമ്മേളനം സാമൂഹ്യനീതി ഡയറക്ടർ ഷീബ ജോർജ്‌ ഉദ്‌ഘാടനം ചെയ്‌തു. സൂര്യ ഇഷാൻ, ശ്യാമ എസ്‌ പ്രഭ, കെ ഗീത എന്നിവർ സംസാരിച്ചു. എൻഎസ്‌എസ്‌ വളന്റിയർമാർക്ക്‌ ഉപഹാരം നൽകി. സമാപനസമ്മേളനത്തിന്‌ ശേഷം ലക്ഷ്‌മി ഗോപാലസ്വാമിയുടെ നൃത്തവും ദ്വയയുടെ നാടകവും അരങ്ങേറി. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ‘വർണപ്പകിട്ട്‌’ എന്നപേരിൽ സംഘടിപ്പിച്ച രാജ്യത്തെ ട്രാൻസ്‌ജെൻഡർ  കലോത്സവത്തിൽ 14 ജില്ലയിൽനിന്ന്‌ 200 പ്രതിഭകളാണ്‌ മാറ്റുരച്ചത്‌.

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.