പോലീസ് ക്ലിയറന്‍സില്ല; പി.രാജുവിന് പാസ്‌പോര്‍ട്ട് നിഷേധിച്ചു




കൊച്ചി: പോലീസ് ക്ലിയറന്‍സില്ലാത്തതിനാല്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിന് പാസ്‌പോര്‍ട്ട് നിഷേധിച്ചു. എറണാകുളത്ത് നടന്ന സിപിഐ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള കേസാണ് പി.രാജുവിന് കുരുക്കായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരുന്നത്.

നിലവിലുളള പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ അത് പുതുക്കുന്നതിന് വേണ്ടി രാജു സമര്‍പ്പിച്ച അപേക്ഷയാണ് പോലീസ് ക്ലിയറന്‍സില്ലെന്ന കാരണത്താല്‍ നിഷേധിച്ചത്. എറണാകുളം കൊച്ചി റേഞ്ച് ഐജിയുടെ ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായിരുന്നത്. മാര്‍ച്ചില്‍ പങ്കെടുത്ത പി.രാജു, എല്‍ദോ എബ്രഹാം എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

അടുത്ത മാസം 8ാം തീയതി ദമാസ്‌കസിലെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. എന്നാല്‍ താന്‍ ടിക്കറ്റടക്കം കൈപ്പറ്റിയെന്നു ചൂണ്ടിക്കാട്ടി പി.രാജു ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Credits: JANAM TV



Source link

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.