പൊലീസ്‌ നയം:മുഖം നോക്കാതെ നിയമം നടപ്പാക്കും- പിണറായി

തൃശൂര്‍> മുഖം  നോക്കാതെ  നിയമം നടപ്പാക്കുകയാണ്‌ പൊലീസ്‌ നയമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആ നയം പാവപ്പെട്ടവർക്ക്‌ നീതി ലഭിക്കുന്നതാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 29–-ാമത്‌ ബാച്ച്‌ എസ്‌ഐമാരുടെ പാസിങ് ഔട്ട്‌ പരേഡിൽ സല്യൂട്ട്‌ സ്വീകരിച്ച്‌ സംസാരി‌ക്കുകയായിരുന്നു അദ്ദേഹം.  പൊലീസിൽ വനിതകളുടെ എണ്ണം വർധിപ്പിക്കും. ഇതിനാണ്‌ വനിതാ ബറ്റാലിയനും വനിതാ കമാൻഡോ സംഘത്തിനും രൂപം നൽകിയത്‌. കൂടുതൽ വനിതാസ്‌റ്റേഷനുകൾക്കും അനുമതി നൽകിയിട്ടുണ്ട്‌. ഉന്നതവിദ്യാഭ്യാസമുള്ളവർ പൊലീസിലേക്ക്‌ വരുന്നത്‌ ഗുണകരമായ മാറ്റമുണ്ടാക്കും. പൊലീസിന്‌ മാനുഷിക മുഖം സമ്മാനിക്കുന്ന നടപടികളാണ്‌ സർക്കാർ സ്വീകരിക്കുന്നത്‌.  

ജനങ്ങൾക്ക്‌ മടികൂടാതെ പൊലീസ്‌ സ്‌റ്റേഷനുകളിലേക്ക്‌ വരാനാകണം.  പഴയരീതികളിൽനിന്ന്‌ പൊലീസ്‌ മാറണം. ജനങ്ങൾക്കായി പ്രവർത്തിക്കണം–-മുഖ്യമന്ത്രി പറഞ്ഞു.

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.