പെൻഷൻകാർ ഡിസംബർ 15നകം വിവരങ്ങൾ പുതുക്കണം : ടി എം തോമസ്‌ ഐസക്‌ | Kerala | Deshabhimani


സംസ്ഥാനത്ത്‌ സാമൂഹ്യസുരക്ഷാ ക്ഷേമ പെൻഷന്‌ അർഹരായ മുഴുവൻ പേരുടെയും ബയോമെട്രിക്‌ മസ്‌റ്റിങ്‌ നടപടികൾ മുന്നോട്ട്‌. 53.4 ലക്ഷം വരുന്ന പെൻഷൻകാർ ജീവിച്ചിരിപ്പുണ്ടെന്ന്‌ സാക്ഷ്യപ്പെടുത്തുന്ന പ്രക്രിയയാണ്‌ മസ്റ്ററിങ്‌. അക്ഷയ കേന്ദ്രത്തിൽ നേരിട്ടെത്തി വിരലടയാളം വഴിയോ, കണ്ണ് ഉപയോഗിച്ചോ മസ്റ്ററിങ്‌ നിർവഹിക്കണം. ഇത്‌ സൗജന്യമാണെന്ന്‌ മന്ത്രി ടി എം തോമസ്‌ ഐസക്‌ വ്യക്തമാക്കി.  ഡിസംബർ 15 വരെ സമയമുണ്ട്‌.

അക്ഷയ കേന്ദ്രങ്ങൾക്ക്‌  സർക്കാർ തുക നൽകും. മസ്റ്ററിങ്ങിന്‌ അക്ഷയ കേന്ദ്രങ്ങൾ പണം ആവശ്യപ്പെട്ടാൽ തദ്ദേശസ്ഥാപനത്തിലോ, അക്ഷയ ജില്ലാ ഓഫീസിലോ പരാതി നൽകാം.

മസ്റ്ററിങ്ങിന്‌ ആധാർ കാർഡ്‌ നിർബന്ധമാണ്. കിടപ്പുരോഗികളായ പെൻഷൻകാർ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ വിവരം അറിയിക്കണം. ഇവരുടെ വീട്ടിലെത്തി മസ്റ്ററിങ്‌ നടത്തും.  ആധാർ കാർഡ് ഇല്ലാതെ പെൻഷൻ വാങ്ങുന്നവർക്ക്, ഗസറ്റഡ് ഓഫീസറുടെ ലൈഫ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാന്വൽ മസ്റ്ററിങ്ങിന്‌  അവസരമുണ്ട്.

വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്നവരും മസ്റ്ററിങ്‌ നടത്തണം. ഈ വിഭാഗത്തിൽ 60 വയസ്സിന് താഴെയുള്ളവർ മാത്രം പുനർവിവാഹിത ആയിട്ടില്ല എന്ന സർട്ടിഫിക്കറ്റ് കൂടി എല്ലാ  ഡിസംബറിലും തദ്ദേശ സ്ഥാപനത്തിൽ നൽകണം.

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.