പെഹ്‌ലൂഖാൻ വധം: 6 പേരെ കുറ്റവിമുക്തനാക്കിയതിന്‌ എതിരെ അപ്പീല്‍ നല്‍കിജയ്‌പുർ >  പശുക്കടത്താരോപിച്ച്‌ പെഹ്‌ലൂഖാനെ അടിച്ചുകൊന്ന തീവ്രഹിന്ദുത്വവാദികളെ കുറ്റവിമുക്തരാക്കിയ കീഴ്‌കോടതി വിധിക്കെതിരെ രാജസ്ഥാൻ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ആഗസ്‌ത്‌ 14ന്‌ ആറുപ്രതികളെ കുറ്റവിമുക്തരാക്കിയ അൽവാറിലെ കോടതിവിധിക്കെതിരെയാണ്‌ അപ്പീൽ നൽകിയത്‌.
 
 ബിജെപി സർക്കാരിന്റെ കാലത്ത്‌ 2017 ഏപ്രിൽ ഒന്നിനാണ്‌ പെഹ്‌ലൂഖാനെയും മക്കളെയും പശുക്കടത്ത്‌ ആരോപിച്ച്‌  മർദിച്ചത്‌. പെഹ്‌ലുഖാൻ ഏപ്രിൽമൂന്നിന് മരിച്ചു. പ്രതികളായ വിപിൻ യാദവ്‌, രവീന്ദ്രകുമാർ, കുലരാം, ദയാനന്ദ്‌, യോഗേഷ്‌ കുമാർ, ഭീം രതി എന്നിവരെയാണ്‌ കോടതി കുറ്റവിമുക്തരാക്കിയത്‌. കോടതിവിധിക്ക്‌ ശേഷം  സർക്കാർ നിയോ​ഗിച്ച പ്രത്യേക അന്വേഷണസംഘം ആദ്യഅന്വേഷണത്തിൽ ബാഹ്യഇടപെടലുകൾ ഉണ്ടായതായി കണ്ടെത്തി.


Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.