
തിരുവനന്തപുരം > തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, കൊല്ലം എന്നീ ജില്ലകളിലെ പൂട്ടിക്കിടക്കുന്ന 16 തോട്ടങ്ങളിലെ 1822 റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കറ്റ് നല്‍കുന്നതിന് 18,22,000 രൂപ അനുവദിച്ചു. 1000 രൂപയുടെ 17 ഇനങ്ങള്‍ അടങ്ങുന്ന ഓണക്കിറ്റാണ് സപ്ലൈക്കോയുമായി ബന്ധപ്പെട്ടു വിതരണം ചെയ്യുന്നത്.
മട്ട അരി, പഞ്ചസാര, നെയ്യ്, തേയില (ശബരി), വെളിച്ചെണ്ണ (ശബരി), ശര്‍ക്കര, ചെറുപയര്‍, അട, തുവരപ്പരിപ്പ്, വറ്റല്‍ മുളക്, മല്ലി, ജീരകം, കടുക്, കായം, പപ്പടം, മഞ്ഞള്‍പ്പൊടി, അണ്ടിപ്പരിപ്പ് / ഏലക്ക / ഉണക്ക മുന്തിരി എന്നീ ഇനങ്ങളാണു കിറ്റിലുള്ളതെന്ന് തൊഴിലും നൈപുണ്യം വകുപ്പ് അറിയിച്ചു.
മറ്റു വാർത്തകൾ
Credits : Deshabhimani
Source link
Advertisements