പൂച്ചയെ കൊന്നയാൾക്ക്‌ 34 മാസം തടവ്‌



കോലാലംപുർ >  ഗർഭിണിയായിരുന്ന പൂച്ചയെ തുണിയുണക്കുയന്ത്രത്തിലിട്ട്‌ കൊന്ന യുവാവിന്‌ മലേഷ്യയിൽ  34 മാസത്തെ തടവും 40000 റിൻഗിറ്റും(ഏഴ്‌ ലക്ഷത്തോളം രൂപ) വിധിച്ചു.  ഇന്ത്യൻ വംശജനായ കെ ഗണേശ്‌ എന്ന നാൽപ്പത്തിരണ്ടുകാരനാണ്‌ ശിക്ഷിക്കപ്പെട്ടത്‌. 2018 സെപ്‌തംബറിലായിരുന്നു സംഭവം. അലക്കുകേന്ദ്രത്തിലെത്തിയ യുവതി ഉണക്കുയന്ത്രത്തിൽ പൂച്ചയുടെ ജഡം കണ്ടതിൽ പരാതിപ്പെട്ടു. തുടർന്ന്‌ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ്‌ പ്രതിയെ പിടികൂടിയത്‌.  മലേഷ്യയിൽ മൃഗസംരക്ഷണനിയമം ലംഘിച്ചതിന്‌ തടവിന്‌ ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെയാളാണ്‌ ഗണേശ്‌.


Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.