പുഴവെള്ളം നീന്തി കടന്നു,ദുർഘടമായ പാതകൾ താണ്ടി ആദിവാസി ഊരുകളിൽ സഹായം എത്തിച്ച സേവാഭാരതിയെ പ്രശംസിച്ച് പൊലീസുകാരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്


കൊച്ചി : മാധവ സേവ തന്നെയാണ് മാനവ സേവ എന്ന ആപ്തവാക്യത്തെ അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കുകയാണ് സേവാഭാരതി . ദുരന്ത മുഖത്ത് പകച്ച് നിൽക്കുന്നവർക്ക് താങ്ങായി തണലായി മാറുന്ന സേവാഭാരതിയെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥനായ കൃഷ്ണൻ കെ കാളിദാസ് ഫെയ്സ്ബുക്കിൽ എഴുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് .

അട്ടപ്പാടിയെ സംബന്ധിച്ചിടത്തോളം സഹായം എത്തിക്കേണ്ടത് ദുരിതാശ്വാസ ക്യാമ്പുകളിലല്ല എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങളിലാണ് എത്തിക്കേണ്ടത് . അത് സേവാഭാരതിയ്ക്ക് കഴിഞ്ഞതായും കൃഷ്ണൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു .

‘ ഭവാനി പുഴ കടക്കണം എന്നാൽ ഒറ്റപ്പെട്ടു കഴിയുന്ന കടുകുമണ്ണ ഊര് നിവാസികളെ കാണാം… മേലെ തൊടുക്കി താഴെ തൊടുക്കി, ഗലസ്സി… ഊരുകളിൽ പോകാം.. ഇനി പുതൂർ പഞ്ചായത്തിൽ ആണെങ്കിൽ ആദ്യം വീട്ടിയൂർ പിന്നെ അബന്നൂർ പോവാം പിന്നെ ഗോട്ടിയാർക്കണ്ടി, താഴെ ഭൂതയാർ, മേലെ ഭൂതയാർ പോവാം ഉണ്ട് ഒരുപാട് സ്ഥലങ്ങൾ.. പറയാൻ ഒരുപാട് സ്ഥലങ്ങൾ ഉണ്ട്…. അത്തരം സ്ഥലങ്ങളിൽ പുഴവെള്ളം നീന്തി കടന്നു സഹായം എത്തിച്ച ശ്രീകൃഷ്ണപുരം സേവാഭാരതി പ്രവർത്തകരെ മറക്കാൻ പറ്റില്ല ‘ ഇങ്ങനെ പോകുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ….

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.