പുത്തുമല: പുനരധിവാസത്തിന് രണ്ടാഴ്‌ചക്കകം ഭൂമി | Kerala | Deshabhimani


കല്‍പ്പറ്റ > പുത്തുമലയില്‍ ഉരുള്‍പ്പൊട്ടി വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ടാഴ്ചക്കകം ഭൂമി കണ്ടെത്തും. ദുരന്തഭീഷണിയില്ലാത്ത ഭൂമിയാണ് കണ്ടെത്തുക.  ജനപ്രതിനിധികളുടെയും റവന്യു അധികൃതരുടെയും  നേതൃത്വത്തില്‍ സ്ഥലം കണ്ടെത്തും.  കണ്ടെത്തുന്ന ഭൂമി വിദഗ്ധ സംഘം ശാസ്ത്രീയ പരിശോധ നടത്തും.  സ്ഥിരസുരക്ഷ ഉറപ്പുവരുത്തിയാണ്  അന്തിമ തീരുമാനം കൈക്കൊള്ളുക.

പച്ചക്കാടും പുത്തുമലയിലുമായി 53 വീടുകള്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.  24 വീടുകള്‍ അപകടാവസ്ഥയിലുമാണ്. കുടുംബങ്ങളെ എത്രയും വേഗം പുനരധിവസിപ്പിക്കേണ്ടതിന്റെ ആവശ്യകത  മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ് ജില്ലയിലെ രക്ഷാപ്രവര്‍ത്തന- പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ  സ്പെഷ്യല്‍ ഓഫീസര്‍ യു വി ജോസിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായധനം നിശ്ചയിക്കുന്നതിനായി കരട് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്.  കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ റീബില്‍ഡ് ആപ്പ് വഴി നഷ്ടപരിഹാരം നിശ്ചയിച്ചതിലുണ്ടായ പാകപ്പിഴകള്‍ പരിഹരിക്കുന്നതിനായി റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി വേണു സ്പെഷ്യല്‍ ഓഫീസര്‍ യു വി ജോസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.    

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.