പുത്തുമലയിലെ തിരച്ചില്‍ നിര്‍ത്തില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍.;ജി.പി.എസ് സംവിധാനത്തിന്‍റെ സഹായത്തോടെ തിരച്ചില്‍ തുടരും



 മലപ്പുറം: പുത്തുമലയില്‍ തിരച്ചില്‍ നിര്‍ത്തില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. ജി.പി.എസ് സംവിധാനത്തിന്‍റെ സഹായത്തോടെ തിരച്ചില്‍ തുടരും. ബന്ധുക്കളുടെ താല്‍പര്യം കണക്കിലെടുത്താണ് തീരുമാനം. തിരച്ചില്‍ നിര്‍ത്തുമെന്നത് വ്യാജ പ്രചാരണമാണെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. 
 അതേസമയം മലപ്പുറം കവളപ്പാറയിലും   വയനാട്ടിലെ പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ രാവിലെ പുനരാരംഭിച്ചു.  കവളപ്പാറയില്‍ നിന്ന് ഇന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഇവിടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 35 ആയി. 24 പേരെയാണ്    ഇനി കണ്ടെത്താനുള്ളത്. 12 മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. ഡ്രോണിന്റെ സഹായത്തോടെയും പരിശോധന നടത്തുന്നുണ്ട്. വയനാട് പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ ഏഴുപേര്‍ക്ക് വേണ്ടിയുള്ള  തിരച്ചിലാണ് നടക്കുന്നത്. 


Credits : Anweshanam

Source link

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.