പുതിയ നിയമത്തിനു ശേഷം നയന്‍താരയും മമ്മൂട്ടിയും വീണ്ടും; സൂപ്പര്‍ ഹിറ്റ് താരജോഡികളുടെ അഞ്ചാമത്തെ ചിത്രം


സൂപ്പര്‍ താര ജോഡികളായ മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങള്‍ എല്ലാം തന്നെ വന്‍ വിജയവുമായിരുന്നു. ഷാജി കൈലാസിന്റെ അസിസ്റ്റന്റ് ആയിരുന്ന വിപിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ പേരോ, മറ്റു വിവരങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

2005 ല്‍ പുറത്തിറങ്ങിയ തസ്‌കരവീരന്‍ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര മമ്മൂട്ടിയുടെ നായികയാവുന്നത്. പിന്നീട് രാപ്പകല്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍, പുതിയ നിയമം എന്നീ ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ചെത്തിയിരുന്നു. ചിത്രം തിയേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം നയന്‍താര എത്തുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഈ വര്‍ഷം തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന.

നിലവില്‍, അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കില്‍ ആണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇതിനു ശേഷമായിരിക്കും വിപിന്‍ ചിത്രത്തില്‍ അഭിനയിക്കുക. മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഔദ്യാഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്‍ ആണ് ഉടന്‍ റിലീസിനായി എത്തുന്ന മമ്മൂട്ടിയുടെ ചിത്രം. സെപ്റ്റംബര്‍ അവസാനം ചിത്രം തീയേറ്ററുകളില്‍ എത്തും. അതേസമയം, ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ ആക്ഷന്‍ ഡ്രാമയാണ് നയന്‍താരയുടെ മലയാള ചിത്രം.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.