പിടിയിലായ മാവോയിസ്റ്റ് ശ്രീമതി വീണ്ടും രക്ഷപ്പെട്ടു; ദീപക് ആശുപത്രിയില്‍ | National | Deshabhimani




കോയമ്പത്തൂര്‍ > അട്ടപ്പാടിയില്‍ ഏറ്റുമുട്ടലിനിടയില്‍  രക്ഷപ്പെട്ട മാവോയിസ്റ്റ്  ശ്രീമതി തമിഴ്‌നാട് എസ്ടിഎഫിന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ടു. തമിഴ്‌നാട് അതിര്‍ത്തിയില്‍ ശനിയാഴ്ച പിടിയിലായ ഛത്തീസ്ഗഡ് സ്വദേശി ചന്ദ്രു എന്ന ദീപക്കിനോടൊപ്പമാണ് ശ്രീമതിയും പൊലീസിനു മുന്നില്‍പ്പെട്ടത്. എന്നാല്‍ ശ്രീമതി രക്ഷപ്പെട്ടതായി പൊലീസ്  പറഞ്ഞു.  ദീപക്കിനെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു . ഇയാള്‍ക്കൊപ്പമാണ് ശ്രീമതി അട്ടപ്പാടിയില്‍നിന്ന് രക്ഷപ്പെട്ടത്.

അട്ടപ്പാടിയിലെ ഒരു ഊരില്‍ ശ്രീമതിയുടെ ആറുമാസം പ്രായമായ കുഞ്ഞുണ്ട്. കുഞ്ഞിനെ ആദിവാസികളില്‍ ഒരാളെയാണ് സംരക്ഷിക്കാന്‍ ഏല്‍പ്പിച്ചിട്ടുള്ളത്. കുഞ്ഞിനെ  കാണാന്‍ ശ്രീമതി എത്തുന്നത് മനസ്സിലാക്കി എസ്ടിഎഫ് സേന  തമിഴ്‌നാട് അതിര്‍ത്തിയില്‍ കാത്തുനിന്നെങ്കിലും ശ്രീമതി രക്ഷപ്പെട്ടു. ദീപക് അറസ്റ്റിലാവുമ്പോള്‍ അയാള്‍ക്കൊപ്പം മറ്റ് രണ്ടു പേരുമുണ്ടായിരുന്നു. അവരും രക്ഷപ്പെട്ടന്നാണ് പൊലീസ് പറയുന്നത്. ഇതിലൊരാള്‍ ചെന്നൈ സ്വദേശിയാണ്.

ദീപക്കിന്റെ കാലില്‍ നടക്കാന്‍ പറ്റാത്തതരത്തില്‍  മുറിവുകളുണ്ട്. ഇതിനാല്‍ കനത്തസുരക്ഷയില്‍ കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍  പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് എസ്ടിഎഫിന്റെ തീരുമാനം.

 

മറ്റു വാർത്തകൾ




Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.