പിഎസ്‌സി മാർക്കുദാന വിവാദം; മാർക്ക്‌ പ്രസിദ്ധീകരിക്കുന്നത്‌ അന്തിമപട്ടികയിൽമാത്രം | Kerala | Deshabhimani
തിരുവനന്തപുരം > ആസൂത്രണബോർഡിലെ ഉന്നത തസ്‌തികകളിലേക്കുള്ള പരീക്ഷയുടെ ഇന്റർവ്യൂവിൽ പിഎസ്‌സി മാർക്കുദാനം നടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതം. എഴുത്തുപരീക്ഷയുടെ മാർക്ക്‌ ഇന്റർവ്യൂവിനുമുമ്പ്‌ പ്രസിദ്ധീകരിച്ചിരുന്നില്ല. സീൽ ചെയ്‌ത  കവറിൽ രഹസ്യമായി സൂക്ഷിച്ച എഴുത്തുപരീക്ഷയുടെ മാർക്കും ഇന്റർവ്യൂവിന്റെ മാർക്കും പ്രസിദ്ധീകരിക്കുന്നത്‌ അന്തിമപട്ടികയിൽ മാത്രമാണ്‌. ഈ വസ്‌തുത മറച്ചുവച്ചാണ്‌ എഴുത്തുപരീക്ഷയുടെ മാർക്ക്‌ മറികടക്കാൻതക്കവിധം ഇന്റർവ്യൂവിൽ ചിലർക്ക്‌  മാർക്ക്‌ നൽകിയെന്ന പ്രചാരണം.

ബുരുദാനന്തര ബിരുദവും ആസൂത്രണ മേഖലയിൽ മികച്ച അനുഭവപരിജ്ഞാനവുമാണ്‌ ഈ തസ്‌തികകളിലേക്കുള്ള യോഗ്യത. അനുഭവസമ്പത്തും പ്രായോഗിക പരിജ്ഞാനവും നിർബന്ധമായി വിലയിരുത്തണമെന്ന്‌ സ്‌പെഷ്യൽ റൂൾസിൽ വ്യക്തമാക്കിയിട്ടുള്ളതാണ്‌. എഴുത്തുപരീക്ഷയിൽ യോഗ്യതനേടി ഷോർട്ട്‌ലിസ്‌റ്റിൽ ഉൾപ്പെട്ടവരെ ഇതിന്റെ അടിസ്ഥാനത്തിലാണ്‌ വിദഗ്ധർ ഉൾപ്പെട്ട ഏഴംഗ ബോർഡ്‌ ഇന്റർവ്യൂ ചെയ്‌തത്‌. ഇതിന്‌ എഴുത്തുപരീക്ഷയിലെ പ്രകടനവുമായി ഒരു ബന്ധവും ഉണ്ടാകാൻ പാടില്ലെന്നാണ്‌ വ്യവസ്ഥയെന്നും ഇത് പാലിച്ച്‌ സ്വതന്ത്രമായ വിലയിരുത്തലാണ്‌ നടത്തിയതെന്നും പിഎസ്‌സി ചെയർമാൻ അഡ്വ. എം കെ സക്കീർ പറഞ്ഞു.

രാജ്യത്തെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധൻ വെങ്കിടേഷ്‌ ആത്രേയയുടെ നേൃത്വത്തിലായിരുന്നു ഇന്റർവ്യൂ. കാസർകോട്‌ കേന്ദ്രസർവകലാശാല വൈസ്‌ചാൻസലറും ആസൂത്രണബോർഡ്‌ ഉപാധ്യക്ഷനും ഉൾപ്പെട്ട സമിതിയിൽ പിഎസ്‌സിയിലെ ഏറ്റവും മുതിർന്ന മൂന്നംഗങ്ങളും ഉണ്ടായിരുന്നു.   അനുഭവപരിജ്ഞാനവും പരിഗണിച്ചു. അവർക്ക്‌ ഉയർന്ന മാർക്ക്‌ ലഭിക്കുന്നത്‌ സ്വാഭാവികം. ഉത്തരവാദിത്തമുള്ള ഉന്നത തസ്‌തിക ആയതിനാൽ ഇത്തരത്തിലുള്ള വിലയിരുത്തൽ തന്നെയാകണം ഇന്റർവ്യൂവിൽ നടത്തേണ്ടതെന്ന്‌ ചട്ടങ്ങളിൽ വ്യക്തമായി പറയുന്നുമുണ്ട്‌. ഇന്റർവ്യൂവിൽ വിദഗ്ധർ നൽകുന്ന മാർക്ക്‌ അപ്പോൾത്തന്നെ സീൽചെയ്‌ത കവറിലാക്കി കൈമാറുകയാണ്‌ ചെയ്യുന്നത്‌. ഇതിൽ പിന്നീട്‌ ഇടപെടാൻ ഒരു അവസരവുമില്ല.

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.