പിഎസ്‌സിയോട്‌ ക്രൈംബ്രാഞ്ച്‌: ഹാളിൽ ക്യാമറയും മൊബൈൽ ജാമറും | National | Deshabhimani
തിരുവനന്തപുരം

പിഎസ്‌സി പരീക്ഷ കുറ്റമറ്റതാക്കാൻ പരീക്ഷാഹാളിൽ സിസിടിവി ക്യാമറയും മൊബൈൽഫോൺ ജാമറും സ്ഥാപിക്കണമെന്ന്‌ ക്രൈംബ്രാഞ്ച്‌ നിർദേശം.  ഉദ്യോഗാർഥികൾ സ്മാർട് വാച്ച്, മൊബൈൽ ഫോൺ, ബ്ലുടൂത്ത് ഇയർ പീസ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് തടയാൻ ശാരീരിക പരിശോധന നടത്തണം. ഷൂ, ബെൽറ്റ്, ബട്ടൺസ് തുടങ്ങിയവ പരിശോധിക്കണമെന്നും  ക്രൈംബ്രാഞ്ച്‌  മേധാവി ടോമിൻ ജെ  തച്ചങ്കരി പിഎസ്‌സി സെക്രട്ടറി സാജു ജോർജിന്‌  നൽകിയ റിപ്പോർട്ടിൽ നിർദേശിച്ചു. 

ഉയർന്ന തസ്തികകളിലേക്കുള്ള പരീക്ഷാകേന്ദ്രങ്ങളിൽ പോർട്ടബിൾ വൈഫൈ, മൊബൈൽ ജാമറുകൾ എന്നിവ സ്ഥാപിക്കാം. അതുവഴി ഇന്റർനെറ്റ് ഉപയോഗം തടയാം. പിഎസ്‌സിക്ക്‌ ചെലവേറുമെങ്കിലും ക്രമക്കേട്‌ നടക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്താൻ ഇത്തരം പരിശോധന ആവശ്യമാണെന്നും  റിപ്പോർട്ടിൽ പറയുന്നു.

നിർദേശങ്ങൾ

പരീക്ഷാഹാളിലെ സീറ്റിംഗ്‌ പാറ്റേൺ പരിഷ്കരിക്കണം. സീറ്റിങ് രീതി മുൻകൂട്ടി ഉദ്യോഗാർഥികൾ അറിയരുത്‌പരീക്ഷക്ക് ശേഷം തിരികെ ഏൽപിക്കേണ്ട ഫോമിൽ ബാക്കിയുള്ള ചോദ്യക്കടലാസുകളുടെ എണ്ണം രേഖപ്പെടുത്താൻ കോളം വേണം  കൃത്യമായ പരിശീലനം നൽകിയവരെയും നിശ്ചിത യോഗ്യതയുള്ളവരെയും മാത്രം നിരീക്ഷകരാക്കുക

വിവിധ പരീക്ഷാഹാളുകളുള്ള കേന്ദ്രങ്ങളിൽ പിഎസ്‌സിയുടെ ഒരു ഉദ്യോഗസ്ഥനെങ്കിലും ഉണ്ടായിരിക്കണം. എല്ലാ പരീക്ഷകളും ഓൺലൈൻ ആക്കുക

എല്ലാ തരം വാച്ചുകളും നിരോധിക്കണം

സമയം അറിയാൻ ഹാളിൽ ക്ലോക്ക് സ്ഥാപിക്കുകയോ കൃത്യമായ ഇടവേളകളിൽ മണി അടിക്കുകയോ ചെയ്യാം

 

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.