പാലാരിവട്ടം മേല്‍പ്പാലം: ഐഐടിയുടെ അന്തിമ റിപ്പോർട്ട്‌ ലഭിച്ചതയായി മന്ത്രി | Kerala | Deshabhimani


കൊച്ചി > പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ ക്രമക്കേടുകളെക്കുറിച്ച്‌ പഠിച്ച ചെന്നൈ ഐഐടി സംഘത്തിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ചതായി മന്ത്രി ജി സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 16ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ ഐഐടി റിപ്പോർട്ട് പരിശോധിച്ച ശേഷം ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐഐടി നിർദ്ദേശിച്ചിരിക്കുന്ന അറ്റകുറ്റപ്പണിക്ക് 10 കോടിയോളം രൂപ ചെലവ് വരും. ഇത് പ്രകാരം ബലപ്പെടുത്തൽ നടത്തിയാലും 20 വർഷത്തിലധികം മേൽപ്പാലം ഉപയോഗിക്കാൻ കഴിയുകയില്ല. ഇക്കാര്യം ഇ ശ്രീധരനും ചൂണ്ടികാരിച്ചിരുന്നു. പാലത്തിന്റെ അടിത്തറ നിലനിർത്തി ഗർഡറുകളും പിയർക്യാപുകളും മാറ്റണമെന്ന ഇ ശ്രീധരന്റെ നിർദേശവും ഐഐടിയുടെ പഠന റിപ്പോർട്ടും പരിശോധിച്ച്‌ അന്തിമ തീരുമാനമെടുക്കും. പാലം സഞ്ചാര യോഗ്യമാക്കാൻ 20 കോടി രൂപ ചെലവാകുമെന്നാണ് ഇ ശ്രീധരന്റെ വിലയിരുത്തൽ.

ഒരു വർഷത്തിനുള്ളൽ പാലം സഞ്ചാര യോഗ്യമാക്കാനാകും. വൈറ്റില മേൽപ്പാലം നിർമാണത്തിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ഉദ്യോഗസ്ഥയുടെ അടിസ്ഥാനരഹിതമായ വിവരം പുറത്ത് വന്നതിനെ തുടർന്ന് ഇത് പരിശോധിക്കുന്നതിനായി ഐഐടി സംഘത്തെ എത്തിച്ചതിന് സർക്കാരിന് 25 ലക്ഷം രൂപ ചെലവായെന്നും മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.