പാലാരിവട്ടം മേല്‍പാലം അഴിമതി: പ്രതികളുടെ ജാമ്യാപേക്ഷ തള്ളിAnweshanamപാലാരിവട്ടം മേൽപ്പാല അഴിമതി കേസിൽ ടി.ഒ സൂരജ് ഉൾപെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ മുവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, നിര്‍മ്മാണത്തിന് കരാറെടുത്ത ആര്‍ഡിഎസ് പ്രൊജക്റ്റസ്കമ്ബനിയുടെ മാനേജിങ് ഡയറക്ടര്‍ സുമിത്ത് ഗോയല്‍ , കിറ്റ്‌കോ മുന്‍ എംഡി ബെന്നി പോള്‍, ആര്‍ബിഡിസി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പിഡി തങ്കച്ചന്‍ എന്നിവരുടെ ജാമ്യ ഹര്‍ജിയിയാണ് തള്ളിയത്. കേസിൽ രാഷ്ട്രീയക്കാർ ഉൾപ്പെടെ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.

വലിയ ഗൂഢാലോചന ആണ് കേസിൽ നടന്നിരിക്കുന്നത്. ഉന്നത സ്വാധീനമുള്ള പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കും എന്നതുൾപ്പെടെ ഉള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പ്രതികളെ ആവശ്യമെങ്കിൽ ജയിലിൽ പോയി ചോദ്യം ചെയ്യാനും വിജിലൻസിന് കോടതി അനുമതി നൽകി.

44 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കി, 2016 ഒക്‌ടോബര്‍ 12ന് ഉദ്ഘാടനം ചെയ്ത പാലത്തില്‍ ഒരു വര്‍ഷത്തിനകമാണ്വിള്ളലുകളും കുഴികളും രൂപപ്പെട്ടത്. രൂപകല്‍പന മുതല്‍ ഗുരുതര ക്രമക്കേട് നടന്നു എന്നായിരുന്നു വിജിലന്‍സ റിപ്പോര്‍ട്ട്. തുടര്‍ന്ന് എഫ് ഐ ആര്‍ റജിസ്റ്റര്‍ചെയ്തു. കരാര്‍ കമ്ബനിയായ ആര്‍.ഡി.എസിന്റെ എം.ഡി. സുമിത് ഗോയലാണ് ഒന്നാം പ്രതി. മേല്‍പ്പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരു നാഗേഷ് കണ്‍സള്‍ട്ടന്‍സിയെ രണ്ടാം പ്രതിയുമാക്കിയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്. രൂപരേഖയ്ക്ക് അനുമതി നല്‍കിയ കിറ്റ്കോ കമ്ബനി ഉദ്യോഗസ്ഥരാണ് മൂന്നാം പ്രതികള്‍. മേല്‍പ്പാലം നിര്‍മിക്കാന്‍ നേതൃത്വം വഹിച്ച റോഡ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്.
 
Credits : Anweshanam

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.