പാലക്കാട് വന്‍ കഞ്ചാവ് വേട്ട; രണ്ട് പേര്‍ പിടിയില്‍




പാലക്കാട്: പാലക്കാട് വന്‍ കഞ്ചാവ് വേട്ട. പത്ത് കിലോ കഞ്ചാവാണ് എക്‌സൈസ് ഇന്റലിജന്‍സ് കൊല്ലങ്കോട്ടില്‍ നിന്നും പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭരത് രാജ്, അഖില്‍ ബാബു എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പഴനിയില്‍ നിന്നും തൃശൂരിലേക്ക് കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്താനായി ഉപയോഗിച്ച കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ച്ചയും പാലക്കാട് നിന്നും തൃശൂരിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തിരുന്നു. തൃശൂര്‍ സ്വദേശികളായ രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ച കഞ്ചാവ് കടത്തുകയായിരുന്നു ഇവര്‍.

നാല് കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടികൂടിയത്. റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് പരിശോധന ശക്തമാക്കിയതോടെ കാറിലും ബൈക്കിലുമൊക്കെയായാണ് ഇപ്പോള്‍ കഞ്ചാവ് കടത്തുന്നത്. അതുകൊണ്ട് തന്നെ ജില്ലയില്‍ വാഹന പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. കഞ്ചാവ് കടത്തല്‍ സംഘങ്ങളില്‍ സ്ത്രീകളും പങ്കാളികളായതിനാല്‍ വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്വകാഡിനും രൂപം നല്‍കിയിട്ടുണ്ട്.

 

Credits: JANAM TV



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.