പാകിസ്ഥാനിലെ ഹിന്ദു വിദ്യാര്‍ഥിനിയുടേത് കൊലപാതകം; കൊലപാതകത്തിന് മുമ്പ് നിമ്രത പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


കറാച്ചി: പാകിസ്ഥാനിലെ ഡെന്റല്‍ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥി പീഡിക്കപ്പെട്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സിന്ധ് പ്രവിശ്യയിലെ ബീബി ആസിഫ ഡെന്റല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു നിമ്രത ചാന്ദിനി. സെപ്റ്റംബര്‍ 16നാണ് നിമ്രത മുറിയില്‍ മരിച്ച നിലയില്‍ മുറിയില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തുന്നതിന് മുമ്പ് നിമ്രത പീഡനത്തിനിരയായിട്ടുണ്ടെന്നാണ് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ചന്ദക മെഡിക്കല്‍ കോളേജിലെ വനിത മെഡികോ-ലീഗല്‍ ഓഫീസറായ ഡോ. അമൃതയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശ്വാസം മുട്ടലാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ കഴുത്തില്‍ പിടിച്ചു തിരിച്ചതുപോലുള്ള പാടുകള്‍ കണ്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുപ്പട്ട കഴുത്തില്‍ കുരുങ്ങി ഉണ്ടായ പാടുകള്‍ അല്ലെന്നും കഴുത്തു ഞെരിച്ച് കൊല്ലുകയോ, തൂക്കികൊല്ലുകയോ ചെയ്യുമ്പോഴാണ് ഇത്തരം പാടുകള്‍ ഉണ്ടാവുകയെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.

അതേസമയം വസ്ത്രത്തില്‍ പുരുഷ ഡിഎന്‍എ കണ്ടെത്തിയതും പെണ്‍കുട്ടി പീഡനത്തിനിരയായെന്നതിന്റെ തെളിവാണെന്നും ഡോക്ടര്‍ സൂചിപ്പിച്ചു. നേരത്തെ സമര്‍പ്പിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിമ്രത ആത്മഹത്യ ചെയതതാണെന്ന് പ്രസ്താവിക്കുന്നതായിരുന്നു. 5 അടി മാത്രമുള്ള പെണ്‍കുട്ടി 15 അടി ഉയരത്തില്‍ ജീവനൊടുക്കിയതും സംശയത്തിനിട നല്‍കിയിരുന്നു. നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ ശക്തമായ പ്രതിഷേധമാണ് പാകിസ്ഥാനില്‍ ഉയര്‍ന്നത്. കോളേജിലെ പ്രിന്‍സിപ്പാളും നിമ്രത ആത്മഹത്യ ചെയ്തുവെന്നാണ് പറഞ്ഞത്.

എന്നാല്‍ നിമൃതയുടെ സഹോദരനും കറാച്ചി ഡോവ് മെഡിക്കല്‍ കോളേജിലെ ഡോക്ടറുമായ വിശാലും, അമ്മാവനും ആദ്യത്തെ പോസ്റ്റ് മോര്‍ട്ടം ശക്തമായി എതിര്‍ത്തിരുന്നു. നിമ്രതയുടേത് കൊലപാതകമാണെന്ന് ഉറപ്പിച്ച് പറഞ്ഞതോടെയാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനമായത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാനോ, പരാതി സ്വീകരിക്കാനോ, എഫ്.ഐ.ആര്‍ തയ്യാറാക്കാനോ പോലീസ് തയ്യാറായിരുന്നില്ല. ഇത് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോടതിയും, അന്വേഷണ ഉദ്യോഗസ്ഥരും കൊലപാതകം ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ കുടുംബം സുതാര്യമായ അന്വേഷണത്തിന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സിന്ധ് കോടതി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.