‘നോട്ടടിക്കുന്ന യന്ത്രം സര്‍ക്കാരിന്റെ കയ്യിലില്ല’; പ്രളയ ദുരിതാശ്വാസം ആവശ്യപ്പെട്ടവരോട് യെദിയൂരപ്പ l KAIRALINEWSONLINE.COM |


കര്‍ണാടകയിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ സര്‍ക്കാരിനോട് ദുരിതാശ്വാസം ആവശ്യപ്പെട്ടപ്പോള്‍ ‘നോട്ടടിക്കുന്ന യന്ത്രം സര്‍ക്കാരിന്റെ കയ്യിലില്ല’ എന്ന് മറുപടി പറഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. യെദിയൂരപ്പയുടെ പ്രതികരണത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

പ്രളയത്തില്‍ എല്ലാം നശിച്ചുപോയ ശിവമോഗയിലെ ജനങ്ങളാണ് യെദിയൂരപ്പയോട് സഹായം ആവശ്യപ്പെട്ടത്. ഇവരോടായിരുന്നു യെദിയൂരപ്പയുടെ വിവാദ മറുപടി.

ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ കയ്യില്‍ നോട്ടടിക്കുന്ന യന്ത്രം ഇല്ലെന്നാണ് പറയുന്നത്. എന്നാല്‍ ആര്‍ത്തിമൂത്ത എം.എല്‍.എമാരെ തൃപ്തിപ്പെടുത്താനും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിപ്പിക്കുന്നതിനും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കയറ്റാനും പണം ധാരാളമുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.

Credits : Kairali NewsSource link

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.