നെഹ്‌റു ട്രോഫി വള്ളംകളി: ട്രാക്കും ഹീറ്റ്‌സുമായി, ചുണ്ടൻ വള്ളങ്ങളുടെ നറുക്കെടുപ്പ് 3ന് | Nehru trophy boat race preparations

Alappuzha

lekhaka-Maneesh mahipal

  • By Desk

ആലപ്പുഴ: 67-ാമത് നെഹ്‌റു ട്രോഫി ജലോൽസവത്തിനുള്ള വളളങ്ങളുടെ ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു. ചുണ്ടൻ വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്‌സും മൂന്നിന് നിശ്ചയിക്കും. ചാമ്പ്യൻസ് ബോട്ട് ലീഗിലെ പ്രഥമമൽസരമാണ് ഇക്കുറി പുന്നമടയിൽ അരങ്ങേറുന്നത്. ഇവിടെ സമയത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ ഒമ്പതു സ്ഥാനത്തെത്തുന്നവരാണ് ലീഗിലെ മറ്റു മൽസരങ്ങിലേക്ക് സീഡു ചെയ്യപ്പെടുന്നത്. ഇക്കുറി 80 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തത്. 24 ചുണ്ടൻ, ഇരുട്ടുകുത്തി എ ഗ്രേഡ് നാലെണ്ണം, ബി ഗ്രേഡ് 16 എണ്ണം, സി ഗ്രേഡ് 10 എണ്ണം, വെപ്പ് എ ഗ്രേഡ് 10 എണ്ണം ബി ഗ്രേഡ് ആറെണ്ണം, നാല് ചുരുളൻ വള്ളം, തെക്കനോടിയിൽ തറ, കെട്ട് വിഭാഗങ്ങളിലായി മൂന്നു വീതവും വള്ളവും മൽസരത്തിൽ അണിനിരക്കും.

പുതിയ നീക്കത്തിന് ആർഎസ്എസ്, സൈനിക സ്കൂളുകൾ തുടങ്ങുന്നു, തുടക്കം ഉത്തർ പ്രദേശിൽ നിന്ന്!

ഇരുട്ടുകുത്തി എ ഗ്രേഡിൽ നാലുവള്ളങ്ങളാണ് മൽസരിക്കുന്നത്. ഇവ ഉച്ചയ്ക്കുശേഷം നേരിട്ട് ഫൈനലിൽ മാറ്റുരയ്ക്കും. മൂന്നുതൈക്കൽ, തുരുത്തിത്തറ, പടക്കുതിര, ഡായി നം.1 എന്നിവ ആദ്യ നാലു ട്രാക്കുകളിൽ അണിനിരക്കും. 16 വള്ളമുള്ള ഇരുട്ടുകുത്തി ബി ഗ്രേഡിന്റെ ഹീറ്റ്‌സുകൾ രാവിലെയും ഫൈനൽ ഉച്ചയ്ക്കു ശേഷവും നടത്തും. നാലു ഹീറ്റ്‌സുകളിലും ഒന്നാമതെത്തുന്നവരാണ് ഫൈനൽ തുഴയുക. രാവിലെ ഹീറ്റ്‌സിൽ മൽസരിക്കുന്ന വള്ളങ്ങളുടെ പേര് ആദ്യ നാലുട്രാക്കുകൾ എന്ന ക്രമത്തിൽ ഇനിപ്പറയുന്നു.

ഒന്നാം ഹീറ്റ്‌സ്- ഹനുമാൻ1, ശ്രീഗുരുവായൂരപ്പൻ, പൊഞ്ഞനത്തമ്മ, താണിയൻ, രണ്ടാം ഹീറ്റ്‌സ്- തുരുത്തിപ്പുറം, സെന്റ് സെബാസ്റ്റ്യൻ1, ശ്രീവന്നേരിഭഗവതി, പുത്തൻപറമ്പിൽ. മൂന്നാം ഹീറ്റ്‌സ്- സെന്റ് ജോസഫ്‌സ്, ശരവണൻ, വലിയ പണ്ഡിതൻ, ഡാനിയേൽ. നാലാം ഹീറ്റ്‌സ്- കുറുപ്പുപറമ്പൻ, സെന്റ് ആന്റണി, ഗോതുരുത്ത് പുത്രൻ, ശ്രീമുത്തപ്പൻ. ഫൈനൽ- നാലാം ഹീറ്റ്‌സിലെ ഒന്നാമൻ, രണ്ടാം ഹീറ്റ്‌സിലെ ഒന്നാമൻ, മൂന്നാം ഹീറ്റ്‌സിലെ ഒന്നാമൻ, ഒന്നാം ഹീറ്റ്‌സിലെ ഒന്നാമൻ.

വെപ്പ് എ ഗ്രേഡിൽ 10 വള്ളമാണ് തുഴയുന്നത്. ആദ്യ ഹീറ്റ്‌സിൽ നാലു വള്ളവും രണ്ടും മൂന്നും ഹീറ്റ്‌സിൽ മൂന്നു വീതം വള്ളവും തുഴയും. ഏറ്റവും കുറഞ്ഞ സമയമെടുത്ത് ഹീറ്റ്‌സ് ഫിനിഷ് ചെയ്ത നാലു വള്ളങ്ങൾ ഫൈനലിൽ തുഴയെറിയും. ഒന്നാം ഹീറ്റ്‌സ്- ആദ്യ നാലു ട്രാക്കുകളിൽ മണലി, പട്ടേരിപുരയ്ക്കൽ, അമ്പലക്കടവൻ, ഷോട്ട്പുളിക്കക്കളം. രണ്ടാം ഹീറ്റ്‌സ്- ട്രാക്ക് 1-ആശ പുളിക്കക്കളം, മൂന്ന്- പുന്നത്ര വെങ്ങാഴി, നാല്- കോട്ടപ്പറമ്പൻ. മൂന്നാം ഹീറ്റ്‌സ്- ആദ്യട്രാക്കിൽ വള്ളമില്ല. രണ്ട്, മൂന്ന്, നാല് ട്രാക്കുകളിൽ യഥാക്രമം ചെത്തിക്കാടൻ, പഴശിരാജ, ജയ്‌ഷോട്ട്. ഫൈനൽ- ഏറ്റവും കുറവും സമയമെടുത്ത് ഹീറ്റ്‌സ് ഫിനിഷ് ചെയ്ത വള്ളം മൂന്നാം ട്രാക്കിലും സമയത്തിൽ രണ്ടാമൻ നാലാം ട്രാക്കിലും സമയത്തിൽ മൂന്നാഒന്നാം ട്രാക്കിലും സമയത്തിൽ നാലാമൻ രണ്ടാംട്രാക്കിലും തുഴയെറിയും.

ചുരുളൻവള്ളം- ആദ്യ നാലു ട്രാക്കുകളിൽ യഥാക്രമം കോടിമാത, വേലങ്ങാടൻ, റൂയി, വേങ്ങൻ പുത്തൻവീട്ടിൽ. ഇരുട്ടുകുത്തി സി ഗ്രേഡ്- ഒന്നാം ഹീറ്റ്‌സ്- ആദ്യ അഞ്ചു ട്രാക്കിൽ യഥാക്രമം കാശിനാഥൻ, ശ്രീപാർഥസാരഥി,ഗോതുരുത്ത്, മയിൽവാഹനൻ, ജിബി തട്ടകൻ, രണ്ടാം ഹീറ്റ്‌സ്- ചെറിയ പണ്ഡിതൻ, ജി.എം.എസ്., ഹനുമാൻ2, ശ്രീമുരുകൻ, ശ്രീഭദ്ര. രണ്ടു ഹീറ്റ്‌സിലെയും ആദ്യരണ്ടു സ്ഥാനക്കാർ ഫൈനലിൽ മൽസരിക്കും. രണ്ടാം ഹീറ്റ്‌സിലെ ഒന്നാമൻ ഒന്നാം ട്രാക്കിലും രണ്ടാം ഹീറ്റ്‌സിലെ രണ്ടാമൻ രണ്ടാം ട്രാക്കിലും ഒന്നാം ഹീറ്റ്‌സിലെ ഒന്നാമൻ മൂന്നാം ട്രാക്കിലും ഒന്നാം ഹീറ്റ്‌സിലെ രണ്ടാമൻ നാലാം ട്രാക്കിലും മൽസരിക്കും.

വെപ്പ് ബി ഗ്രേഡ്- രണ്ടു ഹീറ്റ്‌സിലായി മൂന്നു വീതം വള്ളം തുഴയും. ഒന്നാം ഹീറ്റ്‌സ്- ആദ്യ മൂന്നു ട്രാക്കിൽ യഥാക്രമം വേണുഗോപാൽ, പുന്നത്ര പുരയ്ക്കൽ, എബ്രഹാം മൂന്നുതൈക്കൽ. രണ്ടാം ഹീറ്റ്‌സ്- ട്രാക്ക് ഒന്ന്-പി ജി കരിപ്പുഴ, ട്രാക്ക് മൂന്ന്- പനയകഴിപ്പ്, ട്രാക്ക് നാല്- ചിറമേൽതോട്ടുകടവൻ. ഫൈനൽ- ആദ്യനാലു ട്രാക്കുകളിൽ യഥാക്രമം ഒന്നാം ഹീറ്റ്‌സിലെ രണ്ടാമൻ, രണ്ടാം ഹീറ്റ്‌സിലെ ഒന്നാമൻ, ഒന്നാം ഹീറ്റ്‌സിലെ ഒന്നാമൻ, രണ്ടാം ഹീറ്റ്‌സിലെ രണ്ടാമൻ.

തെക്കനോടി തറവള്ളം- ആദ്യ മൂന്നു ട്രാക്കിൽ യഥാക്രമം ദേവാസ്, കാട്ടിൽതെക്കേതിൽ, സാരഥി തെക്കനോടി കെട്ടുവള്ളം- കാട്ടിൽ തെക്ക്, ചെല്ലിക്കാടൻ, കമ്പനി.


Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.