നിർണ്ണായക വിധിയ്ക്ക് ഇനി 10 നാൾ , അയോദ്ധ്യയിൽ റെഡ് സോൺ ; താൽക്കാലിക ജയിലുകൾ ഒരുങ്ങുന്നു


ലക്നൗ : രാജ്യം കാത്തിരിയ്ക്കുന്ന വിധി വരാൻ ഇനി പത്ത് ദിവസങ്ങൾ മാത്രം . അയോദ്ധ്യയുടെ സംരക്ഷണം പൂർണ്ണമായും സൈനിക വിഭാഗങ്ങൾ ഏറ്റെടുത്തു . അയോദ്ധ്യ രാമജന്മ ഭൂമി അടക്കമുള്ള പ്രദേശത്തെ അതീവ ജാഗ്രത വേണ്ട റെഡ് സോൺ പ്രദേശമായാണ് പരിഗണിക്കുന്നത് .

അയോദ്ധ്യയിലെ കാമ്പസ് മുഴുവൻ യെല്ലോ സോണിലാണ് ഉൾപ്പെടുന്നത് . ക്ഷേത്രങ്ങൾ, ധർമ്മശാല, ഹോട്ടലുകൾ, ഘട്ടുകൾ, വീടുകൾ എന്നിവ ഈ മേഖലയിൽ വരുന്നു, ഇവിടെയും സുരക്ഷ ഉണ്ടാകും .

അയോദ്ധ്യയുടെ പ്രാന്തപ്രദേശങ്ങൾ ബ്ലൂ സോണിലാണ് വരിക . അതിൽ പഴയ ഫൈസാബാദ് നഗരവും ഉൾപ്പെടും . അംബേദ്കരനഗർ, ബരബങ്കി, ബസ്തി, ഗോണ്ട, സുൽത്താൻപൂർ എന്നിവയാണ് ഗ്രീൻ സോണിൽ വരിക .

നാലായിരത്തോളം സൈനികരെ രണ്ട് ദിവസം മുൻപാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തർപ്രദേശിലേയ്ക്ക് അയച്ചത് . ഇതിലെ ആദ്യ വിഭാഗം ഇന്ന് എത്തുമെന്നാണ് സൂചന . ചെറിയ പിഴവു പോലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്ന ഇന്റലിജൻ സ് റിപ്പോർട്ട് കണക്കിലെടുത്ത് വൻ സുരക്ഷയാണ് അയോദ്ധ്യയിൽ ഒരുക്കുന്നത് .

സംഘര്‍ഷ ബാധിത പ്രദേശങ്ങളെന്ന് ഇന്റലിജൻസ് വിഭാഗം സൂചിപ്പിച്ചിരിയ്ക്കുന്ന കാന്‍പൂര്‍, അലിഖഡ് , ലക്‌നൗ എന്നീ പ്രദേശങ്ങളിലാകും അര്‍ധസൈനികരെ വിന്യസിക്കുക. ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താൻ വ്യോമസേനയെ ചുമതലപ്പെടുത്തിയിട്ടുണ്ട് .

രഹസ്യാന്വേഷണ വിഭാഗങ്ങൾ , ഭീകര വിരുദ്ധ സ്ക്വാഡുകൾ എന്നിവയും അയോദ്ധ്യയിൽ എത്തിയിട്ടുണ്ട് . അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ പാകത്തിൽ ജില്ലയിൽ താൽക്കാലിക ജയിലുകൾ ഒരുക്കാൻ ദിവസങ്ങൾക്ക് മുൻപ് ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിരുന്നു .

ഇതനുസരിച്ച് ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ താൽക്കാലിക ജയിലുകൾ അടക്കം ക്രമീകരിച്ചിട്ടുണ്ട് . മൂന്ന് ഭാഗങ്ങളായി സുരക്ഷ കൂടുതൽ ശക്തമാക്കാനാണ് സർക്കാർ തീരുമാനം .

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.