നിർണ്ണായക ദൗത്യവുമായി നിതിൻ ഗഡ്കരി ആർഎസ്എസ് ആസ്ഥാനത്തേയ്ക്ക് ; വൈകിട്ട് മോഹൻ ഭഗവതുമായി കൂടിക്കാഴ്ച്ച


ന്യൂഡൽഹി ; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഇന്ന് നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്തെത്തും . ഇന്ന് വൈകിട്ടാണ് ആർ എസ് എസ് സർസംഘചാലക് മോഹൻ ഭഗവതുമായി ഗഡ്കരിയുടെ കൂടിക്കാഴ്ച്ച .നിർണ്ണായക ദൗത്യവുമായാണ് ഗഡ്കരി നാഗ്പൂരിൽ എത്തുന്നതെന്നാണ് സൂചന .

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എമാര്‍ ഇന്ന് ഗവര്‍ണറെ കാണാനിരിക്കെയാണ് ഗഡ്കരിയുടെ യാത്ര . ശിവസേനയുടെ പിന്തുണ ലഭിച്ചതായും , ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു .

ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ശിവസേനയുമായി അടുപ്പമുള്ള കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ബിജെപി നിയമിച്ചത് . ശിവസേനയുമായി 24 മണിക്കൂറും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പക്ഷെ ഫഡ്‌നാവിസിന് കീഴില്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് ബി.ജെ.പി വിഷയത്തില്‍ അവസാനമായി പ്രതികരിച്ചത്.

ശിവസേനയുമായി കൂട്ട് വേണ്ടെന്ന കോണ്‍ഗ്രസ് തീരുമാനം പവാറും അംഗീകരിച്ചിരുന്നു . ശിവസേന നേതാവ് സഞ്ജയ് റാവത്തിലൂടെ പവാര്‍ ഇക്കാര്യം ശിവസേന നേതൃത്വത്തെയും അറിയിച്ചിരുന്നു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.