നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷാ ഇന്ന് ഹരിയാനയില്‍


ഹരിയാന: ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നടക്കുന്ന പൊതു റാലിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് അഭിസംബോധന ചെയ്യും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവരും റാലിയില്‍ പങ്കെടുക്കും.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് റാലി സംഘടിപ്പിച്ചിരുക്കുന്നത്.

2014 ല്‍ മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ ബിജെപി സര്‍ക്കാരിന്റെ കാലാവധി ഉടന്‍ അവസാനിക്കും. ഈ വര്‍ഷം അവസാനത്തോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.