നിയമങ്ങള്‍ ജനങ്ങള്‍ക്ക് മാത്രമോ? ഗതാഗതനിയമം കാറ്റില്‍ പറത്തി മന്ത്രിമാരുടെ സഞ്ചാരം; ഗതാഗത സെക്രട്ടറിയുടെ പരാതിയും ഫലം കണ്ടില്ല


തിരുവനന്തപുരം: ഗതാഗത നിയമ ഭേദഗതി സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നതോടെ സാധാരണക്കാരുടെ പോക്കറ്റ് വലിച്ചുകീറുകയാണ് പോലീസ്.എന്നാല്‍ ഈ നിയമങ്ങള്‍ ഭരണത്തിലിരിക്കുന്നവര്‍ക്ക് ബാധകമല്ലാത്ത മട്ടിലാണ്. പ്രത്യേകിച്ച് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്.

വാഹനങ്ങളുടെ ഡോര്‍ ഗ്ലാസ്സുകളില്‍ കാഴ്ച മറക്കുന്നതൊന്നും ഉപയോഗിക്കാന്‍ പാടില്ല എന്നാണ് ചട്ടം. എന്നാല്‍ ഈ നിയമങ്ങളൊന്നും മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ പാലിക്കാറില്ലെന്നാണ് വാസ്തവം. ഔദ്യോഗിക വാഹനങ്ങളില്‍ കര്‍ട്ടനിട്ട് മുഖ്യമന്ത്രി സഞ്ചരിക്കുന്നതിനെതിരെ നടപടി എടുക്കാന്‍ ഗതാഗത സെക്രട്ടറി നിര്‍ദേശിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഗതാഗത സെക്രട്ടറി ഡിജിപിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും ഇതു സംബന്ധിച്ച് കത്തയച്ചത്. സര്‍ക്കാര്‍ വാഹനങ്ങളില്‍ വ്യാപകമായി കര്‍ട്ടനും കൂളിംഗ് ഗ്ലാസ്സും ഒട്ടിച്ചിട്ടുണ്ടെന്നും ഇതിനെതിരെ നടപടി വേണമെന്നുമായിരുന്നു കത്തില്‍ നിര്‍ദേശിച്ചിരുന്നത്.

മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരും ഇത്തരത്തില്‍ നിയമലംഘനം നടത്തി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നിലൂടെ ചീറിപ്പായുന്നത് പതിവാണ്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ സാധാരണക്കാരില്‍ നിന്നും പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ചെയ്യുന്നത് മാത്രം നിയമലംഘനമാണെന്ന് തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.