നികുതി വെട്ടിപ്പിനെതിരെ കർശന നടപടി; സമാഹരണയജ്ഞം | Kerala | Deshabhimani


തിരുവനന്തപുരം > സംസ്ഥാനത്തെ ചരക്ക്‌ സേവന നികുതി സമാഹരണം ശക്തമാക്കാൻ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌  ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ നിർദേശം നൽകി. നികുതിവെട്ടിപ്പിന്റെ വല അന്യസംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതായാണ്‌ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വാർഷിക ജിഎസ്‌ടി സമാഹരണലക്ഷ്യം നേടാനുള്ള കർമപരിപാടിക്ക്‌ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം രൂപംനൽകി.

വളർച്ചനിരക്ക്‌ ഉറപ്പാക്കാൻ എല്ലാ നികുതിനിർണയ ഉദ്യോഗസ്ഥനും ചുമതലയുണ്ടാകും. ഈ സാമ്പത്തികവർഷം ജിഎസ്ടി ലക്ഷ്യം 29,011 കോടി രൂപയാണ്. പ്രതീക്ഷിതവർധന ഉറപ്പാക്കാൻ ഓരോ നികുതി നിർണയകേന്ദ്രവും 30 ശതമാനം അധികവരുമാനം ഉറപ്പാക്കണം. വരുമാനത്തിന്റെ 82 ശതമാനം ലഭിക്കേണ്ടത്‌ എറണാകുളം, തിരുവനന്തപുരം, മട്ടാഞ്ചേരി, കോഴിക്കോട്, തൃശൂർ, മലപ്പുറം ജില്ലകളിൽനിന്നാണ്. ആദ്യപടിയായി എറണാകുളം, തിരുവനന്തപുരം റവന്യൂ ജില്ലകളിലെ മൂന്ന് ഡെപ്യൂട്ടി കമീഷണറുടെ കീഴിലെ ഓഫീസർമാർക്കാണ്‌ ലക്ഷ്യം നിശ്ചയിക്കുക. ഓരോ ഉദ്യോഗസ്ഥനും കുറഞ്ഞത്‌ 100 മുൻനിര വ്യാപാരി പട്ടിക തയ്യാറാക്കും. ഇത്‌ കേന്ദ്രീകരിച്ച്‌ നിരീക്ഷണം ഉറപ്പാക്കും.

കർമപരിപാടി നടപ്പാക്കൽ ചുമതല അസിസ്റ്റന്റ്, ഡെപ്യൂട്ടി കമീഷണർമാർക്കാണ്‌. കമീഷണറേറ്റിൽ ദ്വൈവാരാടിസ്ഥാനത്തിൽ ജോയിന്റ് കമീഷണർമാർ വിലയിരുത്തും.

വിവരശേഖരണം, വിശകലനം എന്നിവയിലൂടെ നികുതിചോർച്ച തടയൽ നടപടി ഭദ്രമാക്കും. കേന്ദ്ര ജിഎസ്ടി, ആദായനികുതി ഉൾപ്പെടെയുള്ള വകുപ്പുകളുടെ സംയുക്തവേദികൾക്കേ അന്തർസംസ്ഥാന നികുതി വെട്ടിപ്പ്‌ ഫലപ്രദമായി തടയാനാകൂ.

വാർഷിക റിട്ടേണുകളുടെ പരിശോധനയും ഓഡിറ്റിങ്ങുംവഴി ജിഎസ്ടി വരുമാന നഷ്ടം തിരിച്ചുപിടിക്കും.  ജിഎസ്ടി വാർഷിക റിട്ടേണുകൾ ലഭ്യമാകുന്നില്ലെന്ന പ്രശ്‌നമുണ്ട്‌.   2017–-18 വർഷത്തെ വാർഷിക റിട്ടേൺ ഈ മാസം 31നും   2018–-19ലേത്‌ മാർച്ച് 31ന്‌ എന്നുമാണ് കേന്ദ്രസർക്കാർ തീരുമാനം. വാർഷിക റിട്ടേൺ പരിധി രണ്ടുകോടി രൂപയ്‌ക്ക് മുകളിലുമാക്കി. 2017–-18ലെ വാർഷിക റിട്ടേണുകളേ ഈ വർഷം ലഭിക്കൂ. ജിഎസ്‌ടി 3 ബി റിട്ടേണുകൾ പൂർണമായും ഫയൽ ചെയ്യിപ്പിക്കുകയെന്നത്‌ ദൗത്യമാക്കും. ഫയൽ ചെയ്തവയിൽ ഓഡിറ്റും ആരംഭിക്കും.

മറ്റു വാർത്തകൾ

var js, fjs = d.getElementsByTagName(s)[0];

if (d.getElementById(id)) return;

js = d.createElement(s); js.id = id;

js.src = "http://connect.facebook.net/en_US/sdk.js#xfbml=1&version=v2.3";

fjs.parentNode.insertBefore(js, fjs);

}(document, 'script', 'facebook-jssdk'));

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.