നമ്മുടെ ലഗേജിന്റെ ചെറിയൊരു ഭാഗം മാറ്റിവെക്കൂ,അവര്‍ക്ക് ഉപകാരപ്പെടും: വിനയ്‌ഫോര്‍ട്ട്
മഹാപ്രളയത്തില്‍ നിന്ന് കേരളം കരകയറിയിട്ടില്ല. അതിനു മുമ്പ് തന്നെ ആര്‍ത്തലച്ച് തിമര്‍ത്ത് പെയ്ത മഴയില്‍ വീണ്ടും മറ്റൊരു പ്രളയം കേരളത്തിനെ താറുമാറാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം തെക്കന്‍ ഭാഗമാണെങ്കില്‍ ഇക്കുറി പ്രളയം വടക്കന്‍ ഭാഗത്താണ് കൂടുതലും ബാധിച്ചത്.

സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 108 പേരാണ്. പ്രളയബാധിതരായി ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയത് നിരവധി പേര്‍.  ദുരിത ബാധിതരായ ജനങ്ങള്‍ കൈതാങ്ങായി കേരളം ഒറ്റക്കെട്ടായി കൂടെ തന്നെയുണ്ട്. അതിജീവനമാണ് എല്ലാവരുടേയും പ്രധാന ലക്ഷ്യം.

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി താരങ്ങളും കൂടെ തന്നെയുണ്ട്. സിനിമ തിരക്കുകള്‍ മാറ്റി നിര്‍ത്തിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സജീവമായിരിക്കുന്നത്.

നടന്‍ വിനയ് ഫോര്‍ട്ട് ദുബായില്‍ നിന്നും നാട്ടിലേക്ക് വരുന്ന സൃഹൃത്തുക്കളോടാണ് സഹായം അഭ്യര്‍ഥിച്ചത്‌. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പിലേക്ക് വിതരണം ചെയ്യാനുള്ള കുറച്ചു സാധനങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുണ്ട്. നാട്ടിലേക്ക് വരുന്ന സുഹൃത്തുക്കളുടെ സഹായം നിര്‍ബന്ധമാണ്. കോഴിക്കോട്- കൊച്ചി വഴി നാട്ടിലേക്ക് യാത്ര തിരിക്കുന്നവര്‍ ബന്ധപ്പെടുക. നിങ്ങളെ കാത്ത് സുഹൃത്തുക്കള്‍ എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുമെന്നുമാണ് വിനയ് ഫോര്‍ട്ട് പറഞ്ഞത്.

ലഗേജിന്റെ ചെറിയ ഭാഗമെങ്കിലും പ്രളയബാധിതര്‍ക്കായി നീക്കിവെക്കാനാണ് വിനയ് ഫോര്‍ട്ട് അവരോട് ആവശ്യപ്പെടുന്നത്. ദുബായില്‍ ഉള്ള സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പോസ്റ്റ് ഷെയര്‍ ചെയ്യാനും വിനയ് ആവശ്യപ്പെടുന്നുണ്ട്.

https://connect.facebook.net/de_DE/sdk.js#xfbml=1&version=v4.0

ഷെയർ ചെയ്യുകയോ കോപ്പി എടുത്തു നിങ്ങളുടെ വാളിൽ പോസ്റ്റ് ചെയ്യുകയോ ചെയുക…..എത്രയോ പേരു എന്റെ സൗഹൃദ ലിസ്റ്റിൽ…

Gepostet von Vinay Forrt am Mittwoch, 14. August 2019

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.