നടുക്കടലില്‍ ഇന്ത്യന്‍ നാവിക സേനയും ചൈനീസ് ചരക്കു കപ്പലും മുഖാമുഖം; പിന്നീട് ഇന്ത്യ നടത്തിയത് ‘നാടകീയ’ നീക്കങ്ങള്‍, ത്രില്ലടിപ്പിച്ച് നാവികസേനയുടെ മോക്ഡ്രില്‍


കൊച്ചി: ഇന്ത്യന്‍ നാവികസേനയും ചൈനീസ് ചരക്ക് കപ്പലും മുഖാമുഖം നിന്നപ്പോള്‍ അത്യന്തം നാടകീയവും ആവേശകരവുമായ രംഗങ്ങള്‍ക്കാണ് അറബിക്കടല്‍ വേദിയായത്. ഉച്ചക്ക് 12.10നാണ് നാവിക സേന കപ്പലായ ഐഎന്‍എസ് സുനയന ചൈനീസ് ചരക്ക് കപ്പല്‍ തടഞ്ഞത്. നിരോധിത വസ്തുക്കളുമായി വരുന്ന ചരക്ക് കപ്പല്‍ തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുന്ന രംഗങ്ങളാണ് നാവിക സേന നടത്തിയ മോക്ഡ്രില്ലില്‍ അരങ്ങേറിയത്.

കപ്പല്‍ പരിശോധിക്കണമെന്ന് നാവികസേന ആവശ്യപ്പെടുന്നു, ചൈനീസ് കപ്പലിലെ ക്യാപ്റ്റന്‍ പരിശോധനക്ക് അനുമതി നല്‍കുന്നു. നിരോധിത വസ്തുക്കള്‍ കണ്ടെത്താത്തതിനെ തുടര്‍ന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പരസ്പരം കൈമാറിയതിനു പിന്നാലെ ചൈനീസ് കപ്പല്‍ വിട്ടയക്കുന്നു. നാവിക വാരാചരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ (37 കിലോമീറ്റര്‍) അകലെ നാവികസേന നടത്തിയ മോക്ഡ്രില്ലിലാണ് ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ അരങ്ങേറിയത്.

മോക്ഡ്രില്ലിനായി ഐഎന്‍എസ് സുനയന ചൈനീസ് ചരക്ക് കപ്പലായും തീരരക്ഷാ സേനയുടെ ‘സാരഥി’ എന്ന കപ്പല്‍ ‘സുനയന’യുമായാണ് മോക്ഡ്രില്ലില്‍ പങ്കെടുത്തത്. തീര്‍ എന്ന പരിശീലന കപ്പലും ചേതക് ഹെലികോപ്റ്ററും മോക്ഡ്രില്ലിന്റെ ഭാഗമായി.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.