

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ സമാഹരിക്കുന്ന ദുരിതാശ്വാസനിധിയില്‍ നിന്നും പണം തട്ടാന്‍ സംഘം. വ്യാജ ഐ.ഡിയുണ്ടാക്കിയ സംഭവത്തില്‍ സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ് എടുത്തത്.
തട്ടിപ്പ് കണ്ടെത്തിയതോടെ വ്യാജ ഐഡി അക്കൗണ്ടില്‍ നിന്ന് നീക്കിയിട്ടുണ്ട്. [email protected] എന്ന ഔദ്യോഗിക ഐ ഡിലെ കേരള എന്ന ഇംഗ്ലീഷ് പദത്തിന്റെ ആദ്യ a മാറ്റി e എന്നാക്കി [email protected] എന്ന വ്യാജ യു.പി.ഐ(യൂനിഫൈഡ് പേമെന്റസ് ഇന്റര്‍ഫേസ്) വിലാസമുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ഐഡി വേഗത്തില്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. സന്ദീപ് സബജീത്ത് യാദവ് എന്നയാളുടെ പേരിലാണ് വ്യാജ യു.പി.ഐ ഐ.ഡി കണ്ടെത്തിയിരിക്കുന്നത്.
തട്ടിപ്പ് പുറത്തുവന്നത്തോടെ ചൊവ്വാഴ്ച തന്നെ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. യു.പി.ഐ കൈകാര്യം ചെയ്യുന്ന ഔദ്യോഗിക സ്ഥാപനമായ നാഷണല്‍ പേമെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയോട് വിവരം അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് വ്യാജ ഐ.ഡി പിന്‍വലിച്ചു.
ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി ടി.കെ വിനോദ്കുമാറിനോട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്കി. തുടര്‍ന്നാണ് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
Credits: JANAM TV
Source link