തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും തിരുവോണസദ്യ ഒരുക്കി സേവാഭാരതി


തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും തിരുവോണസദ്യ ഒരുക്കി സേവാഭാരതി പ്രവര്‍ത്തകര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമാണ് സേവാഭാരതി സദ്യ ഒരുക്കിയത്. അതിജീവനത്തിനുള്ള ഓണമായി ഇത്തവണത്തെ ഓണം മാറുമെന്ന് സദ്യ വിളമ്പിയ സുരേഷ് ഗോപി എംപി പറഞ്ഞു.

കഴിഞ്ഞ 17 വര്‍ഷമായി സേവാഭാരതി പ്രവര്‍ത്തകര്‍ തുടര്‍ന്ന് പോകുന്ന തിരുവോണ സദ്യക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരം സാക്ഷിയായത്. തിരുവോണ നാളില്‍ നാടും നഗരവും ഉത്സവത്തിമിര്‍പ്പിലാകുമ്പോള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഓണത്തിന്റെ സന്ദേശം പകര്‍ന്നാണ് തിരുവോണ സദ്യ നല്‍കിയത്. 5000ത്തിലധികം പേര്‍ക്കാണ് സദ്യ ഒരുക്കിയത്.

അതിജീവനത്തിന്റെ ഓണമാണെന്നും ഇത്തവണത്തെ ഓണ സദ്യയും വിളമ്പാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമെന്നും സുരേഷ് ഗോപി എംപി പ്രതികരിച്ചു. പ്രളയം നാശംവിതച്ച കേരളത്തിലെ ജനങ്ങള്‍ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവോണ സദ്യ കഴിക്കാനെത്തിയവരില്‍ ഒരാളായി സദ്യ വിളമ്പിയാണ് സുരേഷ് ഗോപി മടങ്ങിയത്. സമത്വത്തിന്റേയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്നാണ് ഇത്തവണയും സേവാഭാരതി ഓണ സദ്യ ഒരുക്കിയത്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.