ഡിസംബര്‍ ഒന്ന് മുതല്‍ ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ് ടാഗ് സംവിധാനം; കാര്‍ഡില്ലാതെ പ്രവേശിച്ചാല്‍ ഇരട്ടി പിഴ


തൃശ്ശൂര്‍: രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ് ടാഗ് ഗേറ്റിലൂടെ, ഫാസ്റ്റ് ടാഗ് കാര്‍ഡില്ലാത്ത വാഹനങ്ങള്‍ പ്രവേശിച്ചാല്‍ ഇരട്ടിതുക ടോള്‍ നല്‍കേണ്ടി വരും. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് കർശനമായി നടപ്പിലാക്കാനാണ് ദേശീയ പാത അതോറിറ്റിയുടെ നിര്‍ദേശം.

2014 നവംബര്‍ 21 ന് ഇറങ്ങിയ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക വിജ്ഞാപന പ്രകാരം ടോള്‍ പ്ലാസയിലെ ഫാസ്റ്റ് ടാഗ് ഗേറ്റിലൂടെ ഫാസ്റ്റ് ടാഗ് ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല. എന്നാല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഇത് കര്‍ശനമായി പലപ്പോഴും നടപ്പിലാക്കാറില്ല. പക്ഷേ അടുത്ത മാസം ഒന്ന് മുതല്‍ ഇത് കര്‍ശനമാക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദേശം വന്നിരിക്കുന്നത്. ഫാസ്റ്റ് ടാഗ് സംവിധാനത്തിലേക്ക് മാറുമ്പോള്‍ ഒരു ഗേറ്റ് മാത്രമാണ് ഫാസ്റ്റ് ടാഗ് ഇല്ലാത്തവര്‍ക്കായി തുറന്നു കൊടുക്കുക. മറ്റ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക നല്‍കേണ്ടി വരും. അതായത് ഇരുവശത്തേകകുമുളള യാത്രക്ക് ഫാസ്റ്റ് ടാഗ് ഉള്ളവര്‍ക്ക് 105 രൂപയാണെങ്കില്‍ ഇവര്‍ 210 രൂപ നല്‍കേണ്ടിവരും.

അതേസമയം, ഇപ്പോള്‍ 20 ശതമാനം വാഹനങ്ങള്‍ മാത്രമെ ഫാസ്റ്റ് ടാഗിലേക്ക് മാറിയിട്ടുളളു. ടോള്‍ പ്ലാസകളില്‍ ഒരു ഗേറ്റ് മാത്രം തുറന്നു കൊടുക്കുമ്പോള്‍ വലിയ തിരക്ക് അനുഭവപ്പെടാനുളള സാധ്യതയുണ്ട്. തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ പോലെ ഏറ്റവും തിരക്കേറിയ ഇടങ്ങളില്‍ പ്രത്യേകിച്ചും. ഇത് സംഘര്‍ഷത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

എന്താണ് ഫാസ്റ്റ് ടാഗ്?

ഡിജിറ്റല്‍ പണം ഇടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്. ഇതുപയോഗിച്ച് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടച്ച് കടന്നുപോകാം. അതിനാല്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനുള്ള തിരക്കും നീണ്ട നിരയും ട്രാഫിക്ക് ബ്ലോക്കും ഒഴിവാക്കാന്‍ സാധിക്കും. സമയവും ലാഭിക്കാം.

ഈ വാഹനങ്ങള്‍ക്ക് ഇനി ടോള്‍ പ്ലാസ കടക്കാനാവില്ല, പോയേ തീരൂവെങ്കില്‍ കനത്ത പിഴ!

Last Updated 19, Nov 2019, 7:12 AM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.