ടി എൻ ശേഷന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു | Kerala | Deshabhimani


തിരുവനന്തപുരം> ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിപൂർവകവുമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി.എൻ ശേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവും ആകണമെന്നും അതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകാൻ പാടില്ല എന്നുമുള്ള നിലപാട് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ സ്വതന്ത്രമായ ഭരണഘടനാ പദവിയും അധികാരങ്ങളും പ്രയോഗത്തിലൂടെ അദ്ദേഹം സ്ഥാപിച്ചെടുത്തു. കമ്മീഷന്റെ അധികാരത്തിൽ കടന്നു കയറാനും പ്രവർത്തനത്തെ സ്വാധീനിക്കാനും കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം നിർഭയമായി ചെറുത്തു നിന്നു. കമ്മീഷന്റെ ഉത്തരവാദിത്തം നിർവഹിക്കുന്നവർക്ക് ടി.എൻ ശേഷൻ മാതൃകയാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.