ജോസഫ് വ്യക്തിഹത്യ നടത്തുന്നു എന്ന്‌ ജോസിന്റെ എഫ്‌ബി പോസ്‌റ്റ്‌ | Kerala | Deshabhimaniകോട്ടയം

പി ജെ ജോസഫ് തന്നെ വ്യക്തിഹത്യ നടത്തുന്നതായി ജോസ്‌ കെ മാണിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌. കെ എം മാണി പടുത്തുയർത്തിയ രാഷ്ട്രീയത്തെ കുതന്ത്രങ്ങൾ കൊണ്ട് കൈക്കലാക്കാനാണ്‌ ശ്രമമെന്നും ഇതിനെതിരെ   കരുത്തോടെ നിലകൊള്ളുമെന്നും കുറിപ്പിൽ പറയുന്നു. 

ക്രൂരമായ പരിഹാസവും തികച്ചും വ്യക്തിപരമായ ആക്ഷേപങ്ങളും ആവർത്തിച്ചിട്ടും അതേ നാണയത്തിൽ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ നിലപാടുകളും വിമർശനങ്ങളും വ്യക്തിനിഷ്ഠമല്ല. എന്നാൽ വിമർശനങ്ങളുയർത്തുമ്പോൾ അത് ഒരാളെയും വേദനിപ്പിക്കുന്നതും വിലകുറഞ്ഞതുമാകരുതെന്ന പാഠമാണ് കെ എം മാണി പകർന്നു നൽകിയത്. പി ജെ ജോസഫിന് എത്ര വേണമെങ്കിലും പരിഹസിക്കാം, വ്രണപ്പെടുത്താൻ ശ്രമിക്കാം, ഒരു പ്രതികരണം കൊണ്ടും ഞാൻ അദ്ദേഹത്തെ അപമാനിക്കില്ല. തന്റെ  നിശബ്ദത നിസഹായതയോ, ദൗർബല്യമോ അല്ലെന്നും കുറിപ്പിൽ പറയുന്നു.

 

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.