ജീവിതത്തിന്റെ പുണ്യമായി അയോദ്ധ്യവിധി ; ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ശക്തമായ മുഖം അഡ്വക്കേറ്റ് എസ് പരാശരൻ


ന്യൂഡൽഹി ; പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ആരംഭിച്ച അയോദ്ധ്യ കേസിനു പരിസമാപ്തിയാകുമ്പോൾ ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഒരു സുവർണ്ണ അദ്ധ്യായമാണ് എഴുതപ്പെടുന്നത് , അതിനൊപ്പം ചേർത്ത് വായിക്കേണ്ട മറ്റൊരു പേരുണ്ട് എസ് പരാശരൻ . രാജ്യത്തെ പ്രമുഖനായ നിയമജ്ഞനും മുൻ അറ്റോർണി ജനറലും രാജ്യസഭാംഗവും . എന്നാൽ ഇന്ന് അതിനപ്പുറം ഒരു വിശേഷണം കൂടിയുണ്ട് എസ് പരാശരന് ‘ ദൈവത്തിന്റെ അഭിഭാഷകൻ ‘ .

‘ എല്ലാം ആ മൂർത്തിയുടെ സ്വത്താണ് ‘ രാജ്യം കണ്ട ഏറ്റവും വലിയ സിവിൽ തർക്കത്തിൽ രാം ലല്ലയുടെ അഭിഭാഷകനായിരുന്ന പരാശരൻ കോടതിയിലെ അഞ്ചംഗ ഭരണ ഘടന ബഞ്ചിനു മുൻപിൽ ഉന്നയിച്ച വാദമുഖത്തിലെ വാക്കുകളാണിത് . 1980 കളിലാണ് രാം ലല്ല അയോദ്ധ്യക്കേസിൽ കക്ഷിയാകുന്നത് . സുപ്രീം കോടതിയില്‍ നടന്ന 40 ദിവസത്തെ ഹിയറിംഗില്‍ ഏറ്റവും ശ്രദ്ധേയമായ സംഭവമാണ് രാം ലല്ലാ വിരാജ്മാന് വേണ്ടി വാദിച്ച 92 വയസ്സുള്ള അഡ്വ. പരാശരന്‍.

യുക്തിപരമായ ഒരു വിധി ഈ കേസിൽ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദേഹം പലപ്പോഴും പറഞ്ഞിരുന്നു . ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട സമയത്ത് തമിഴ് നാട്ടിൽ അഡ്വക്കേറ്റ് ജനറലായെങ്കിലും ഒരു വർഷത്തിനുള്ളിൽ രാജി വച്ചു.

ഇന്ത്യയുടെ സോളിസിറ്റർ ജനറലായി 1980 ഫെബ്രുവരിയിൽ നിയമിതനായ അദ്ദേഹം പിന്നീട് 1983 ആഗസ്റ്റ് വരെ ആ പദവിയിൽ തുടർന്നു. 83 മുതൽ 89 വരെ അറ്റോർണി ജനറലായിരുന്നു.

1984മുതൽ 1985 വരെ ഇന്ത്യൻ സൊസൈറ്റി ഓഫ് ക്രിമിനോളജിയടെ പ്രസിഡന്റായും ഭോപ്പാൽ ദുരന്തത്തെതുടർന്ന് ഇന്ത്യൻ ഗവൺമെന്റും അമേരിക്കയിലെ യൂണിയൻ കാർബൈഡ് കമ്പനിയും നടത്തിയ ചർച്ചകളിൽ ഇന്ത്യ സംഘത്തിന്റെ തലവനുമായിരുന്നു പരാശരൻ .ചില അവസരങ്ങളിൽ മുതിർന്ന ജഡ്ജിമാർക്ക് പോലും അദ്ദേഹം ഗുരുവായിട്ടുണ്ടെന്നതും യാദൃശ്ചികം.

ഹൈന്ദവ ധർമ്മങ്ങളെ മുറുകെ പിടിക്കുന്ന അദ്ദേഹം ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പം നിന്നാണ് വാദിച്ചത് .മദ്രാസ് ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസായിരുന്ന സഞ്ജയ് കിഷൻ കൗൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പിതാമഹൻ എന്ന് വിശേഷിപ്പിച്ചത് .രാമസേതു കേസില്‍ ഇരുവിഭാഗവും അദ്ദേഹത്തിനെ വാദിക്കാന്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം രാമസേതുവിന് വേണ്ടിയാണ് വാദിച്ചത്. സേതുസമുദ്രം പദ്ധതി സംരക്ഷിക്കാനാണ് അദ്ദേഹം ഇത് ചെയ്തതെന്നും ഭഗവാനു വേണ്ടി താന്‍ ഇത്രയെങ്കിലും ചെയ്യണ്ടെയെന്നും അദ്ദേഹം ചോദിച്ചു.

ആയുസിന്റെ പുണ്യമാണ് അയോദ്ധ്യക്കേസിലൂടെ ഇന്ത്യ കണ്ട ഏറ്റവും പ്രശസ്തനായ ഈ അഭിഭാഷകൻ സ്വന്തമാക്കിയിരിക്കുന്നത് .

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.