ജയഭാരതിയിൽ നിന്നും മുഖത്തടി കിട്ടിയിട്ടുണ്ടെന്ന് നടൻ ജോസ് l KAIRALINEWSONLINE.COM |


പഴയകാല നടൻ ജോസ് ജെ ബി ജങ്ഷനിൽ പങ്കെടുത്തത് അവിസ്മരണീയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ടാണ്. ഏറെ നാളുകൾക്ക് ശേഷമാണ് ജോസ് മനസ് തുറന്നൊരു അഭിമുഖത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ജോസിന്റെ സഹപ്രവർത്തകരുടെ വാക്കുകളിലൂടെ പഴയകാലം ഓർമിച്ച ജോസ് പലപ്പോഴും വികാരഭരിതനായി.

ഞാൻ ഞാൻ മാത്രം എന്ന ചിത്രത്തിൽ ജയഭാരതിക്കൊപ്പം വളരെ ഇമോഷണലായ ഒരു സീനുണ്ടായിരുന്നു, ഒപ്പം ജയഭാരതി ജോസിന്റെ ചെകിട്ടത്തടിക്കുന്ന ഒരു രംഗവും. ആ സീൻ നന്നാക്കണമെന്ന ആഗ്രഹം കാരണം ജോസ് ജയഭാരതിയോട് പറഞ്ഞു.

‘ശരിക്കും കരണത്തടിക്കു.. എങ്കിലേ ശരിക്കുള്ള റിയാക്ഷൻ നല്കാൻ കഴിയുവെന്ന്’. അങ്ങനെ ജോസിന്റെ ആവശ്യപ്രകാരം ജയഭാരതി ശരിക്കും മുഖത്തടിക്കുകയായിരുന്നു. അതൊരു സിനിമ സ്റ്റൈൽ അടിയായിരുന്നില്ല എന്നും ജോസ് ഓർമ്മിച്ചെടുക്കുന്നു.

Credits : Kairali NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.